അമേരിക്കയും ഇസ്രയേലുംപോലെ ഉടന്‍ ഇന്ത്യ തിരിച്ചടിക്കും: അ​​​മി​​​ത് ഷാ

അമേരിക്കയും ഇസ്രയേലുംപോലെ ഉടന്‍ ഇന്ത്യ തിരിച്ചടിക്കും: അ​​​മി​​​ത് ഷാ
May 04 11:27 2022 Print This Article

ന്യൂ​​​ഡ​​​ല്‍​​​ഹി: അ​​​തി​​​ര്‍​​​ത്തി​​​യി​​​ല്‍ ഇ​​​ട​​​പെ​​​ട്ടാ​​​ല്‍ അ​​​മേ​​​രി​​​ക്ക​​​യെ​​​യും ഇ​​​സ്ര​​​യേ​​​ലി​​​നെ​​​യും പോ​​​ലെ ഇ​​​ന്ത്യ തി​​​രി​​​ച്ച​​​ടി​​​ക്കു​​​മെ​​​ന്ന് കേ​​​ന്ദ്ര ആ​​​ഭ്യ​​​ന്ത​​​രമ​​​ന്ത്രി അ​​​മി​​​ത് ഷാ.​​​പാ​​​ക്കി​​​സ്ഥാ​​​ന്‍ പി​​​ന്തു​​​ണ​​​യു​​​ള്ള തീ​​​വ്ര​​​വാ​​​ദി​​​ക​​​ള്‍ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്പോ​​​ഴെ​​​ല്ലാം മു​​​ന്പ് ഇ​​​ന്ത്യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ള്‍ ഇ​​​റ​​​ക്കാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ ന​​​രേ​​​ന്ദ്ര മോ​​​ദി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ​​​തി​​​നു ശേ​​​ഷം കാ​​​ര്യ​​​ങ്ങ​​​ള്‍ മെ​​​ച്ച​​​പ്പെ​​​ട്ട​​​താ​​​യി ഷാ ​​​പ​​​റ​​​ഞ്ഞു.

അ​​​മേ​​​രി​​​ക്ക​​​യും ഇ​​​സ്ര​​​യേ​​​ലും മാ​​​ത്ര​​​മേ ത​​​ങ്ങ​​​ളു​​​ടെ അ​​​തി​​​ര്‍​​​ത്തി​​​യി​​​ലും സൈ​​​ന്യ​​​ത്തി​​​ലും ഇ​​​ട​​​പെ​​​ടു​​​ന്പോ​​​ഴെ​​​ല്ലാം തി​​​രി​​​ച്ച​​​ടി​​​ച്ചി​​​രു​​​ന്നു​​​ള്ളൂ. ഇ​​​പ്പോ​​​ള്‍ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി മോ​​​ദി കാ​​​ര​​​ണം ന​​​മ്മു​​​ടെ മ​​​ഹ​​​ത്താ​​​യ രാ​​ഷ്‌​​ട്രം ആ ​​​ഗ്രൂ​​​പ്പി​​​ല്‍ ചേ​​​ര്‍​​​ന്നു- ബം​​​ഗ​​ളൂ​​​രു​​​വി​​​ല്‍ ന​​​ട​​​ന്ന ഒ​​​രു ച​​​ട​​​ങ്ങി​​​ലാ​​​ണ് അ​​​മി​​​ത് ഷാ​​​യു​​​ടെ വ​​​ലി​​​യ പ്ര​​​ഖ്യാ​​​പ​​​നം. പു​​​ല്‍​​​വാ​​​മ, ഉ​​​റി ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ളെത്തുട​​​ര്‍​​​ന്നു ന​​​ട​​​ത്തി​​​യ സ​​​ര്‍​​​ജി​​​ക്ക​​​ല്‍ സ്ട്രൈ​​​ക്കു​​​ക​​​ള്‍ അ​​​ദ്ദേ​​​ഹം ഓ​​​ര്‍​​​മി​​​പ്പി​​​ച്ചു. മോ​​​ദി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ ശേ​​​ഷം 2016ല്‍ ​​​ഉ​​​റി​​​യി​​​ലും 2019ല്‍ ​​​പു​​​ല്‍​​​വാ​​​മ​​​യി​​​ലും ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണ​​​ങ്ങ​​​ള്‍ ന​​​ട​​​ന്ന​​​പ്പോ​​​ള്‍ പ​​​ത്തു ദി​​​വ​​​സ​​​ത്തി​​​ന​​​കം പാ​​​ക്കി​​​സ്ഥാ​​​നി​​​ല്‍ വ്യോ​​​മാ​​​ക്ര​​​മ​​​ണം അ​​​ട​​​ക്കം മി​​​ന്ന​​​ലാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തി​​​യെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

സ​​​ര്‍​​​ജി​​​ക്ക​​​ല്‍ സ്ട്രൈ​​​ക്കും വ്യോ​​​മാ​​​ക്ര​​​മ​​​ണ​​​വും എ​​​ന്തു ഫ​​​ല​​​മു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന് ചി​​​ല​​​ര്‍ ചോ​​​ദി​​​ക്കു​​​ന്നു. അ​​​തി​​​നു വ​​​ലി​​​യ സ്വാ​​​ധീ​​​ന​​​മു​​​ണ്ടെ​​​ന്ന് ഓ​​​ര്‍​​​മി​​​പ്പി​​​ക്കു​​​ന്നു. ഇ​​​ന്ത്യ​​​ന്‍ അ​​​തി​​​ര്‍​​​ത്തി​​​യി​​​ല്‍ ആ​​​ര്‍​​​ക്കും ഇ​​​ട​​​പെ​​​ടാ​​​ന്‍ ക​​​ഴി​​​യി​​​ല്ലെ​​​ന്ന് ഇ​​​പ്പോ​​​ള്‍ ലോ​​​ക​​​ത്തി​​​നു മു​​​ഴു​​​വ​​​ന്‍ അ​​​റി​​​യാം. അ​​​ല്ലാ​​​ത്ത​​​പ​​​ക്ഷം ഉ​​​ചി​​​ത​​​മാ​​​യ മ​​​റു​​​പ​​​ടി ന​​​ല്‍​​​കും- ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

മു​​​ന്‍ കോ​​​ണ്‍ഗ്ര​​​സ് ഭ​​​ര​​​ണ​​​കാ​​​ല​​​ത്തെ സു​​​ര​​​ക്ഷാ ന​​​ട​​​പ​​​ടി​​​ക​​​ളെ മ​​​ന്ത്രി കു​​​റ്റ​​​പ്പെ​​​ടു​​​ത്തി. പാക്കിസ്ഥാ​​​ന്‍ പി​​​ന്തു​​​ണ​​​യു​​​ള്ള തീ​​​വ്ര​​​വാ​​​ദി​​​ക​​​ള്‍ ഭീ​​​ക​​​രാ​​​ക്ര​​​മ​​​ണം ന​​​ട​​​ത്തു​​​ന്പോ​​​ഴെ​​​ല്ലാം ഇ​​​ന്ത്യ പ്ര​​​സ്താ​​​വ​​​ന​​​ക​​​ള്‍ ഇ​​​റ​​​ക്കാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു. എ​​​ന്നാ​​​ല്‍ മോ​​​ദി പ്ര​​​ധാ​​​ന​​​മ​​​ന്ത്രി​​​യാ​​​യ​​​തി​​​ന് ശേ​​​ഷം കാ​​​ര്യ​​​ങ്ങ​​​ള്‍ മെ​​​ച്ച​​​പ്പെ​​​ട്ടു.

ജ​​​മ്മു കാ​​​ഷ്മീ​​​രി​​​ന് പ്ര​​​ത്യേ​​​ക അ​​​ധി​​​കാ​​​രം ന​​​ല്‍​​​കു​​​ന്ന അ​​​നു​​​ച്ഛേ​​​ദം 370, 35-എ ​​​റ​​​ദ്ദാ​​​ക്ക​​​ല്‍, പൗ​​​ര​​​ത്വ ഭേ​​​ദ​​​ഗ​​​തി നി​​​യ​​​മം ന​​​ട​​​പ്പാ​​​ക്ക​​​ല്‍ തു​​​ട​​​ങ്ങി​​​യ നി​​​ര​​​വ​​​ധി പ്ര​​​ശ്ന​​​ങ്ങ​​​ള്‍ മോ​​​ദി സ​​​ര്‍​​​ക്കാ​​​ര്‍ ഉ​​​ട​​​ന​​​ടി പ​​​രി​​​ഹ​​​രി​​​ച്ചു​​​വെ​​​ന്നും അ​​​മി​​​ത് ഷാ ​​​അ​​​വ​​​കാ​​​ശ​​​പ്പെ​​​ട്ടു.

അ​​​നു​​​ച്ഛേ​​​ദം 370 റ​​​ദ്ദാ​​​ക്കി​​​യാ​​​ല്‍ ചോ​​​ര​​​പ്പു​​​ഴ ഒ​​​ഴു​​​കു​​​മെ​​​ന്ന് പ​​​ല​​​രും പ​​​റ​​​ഞ്ഞു. ചോ​​​ര​​​പ്പു​​​ഴ ഒ​​​ഴു​​​കി​​​യി​​​ല്ലെ​​​ന്നു മാ​​​ത്ര​​​മ​​​ല്ല, ഒ​​​രു ക​​​ല്ലെ​​​റി​​​യാ​​​ന്‍ പോ​​​ലും ആ​​​രും ധൈ​​​ര്യ​​​പ്പെ​​​ട്ടി​​​ല്ല. കാ​​​ഷ്മീ​​​രി​​​നെ ഇ​​​ന്ത്യ​​​യു​​​ടെ ഇ​​​ത​​​ര പ്ര​​​ദേ​​​ശ​​​ങ്ങ​​​ളു​​​മാ​​​യി ചേ​​​ര്‍​​​ക്കു​​​ക​​​യാ​​​ണ് പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ചെ​​​യ്ത​​​ത്. അ​​​തി​​​നാ​​​ല്‍ 2019 ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ച് ഇ​​​ന്ത്യ​​​യു​​​ടെ ച​​​രി​​​ത്ര​​​ത്തി​​​ല്‍ സു​​​വ​​​ര്‍​​​ണ​​​ലി​​​പി​​​ക​​​ളാ​​​ല്‍ എ​​​ഴു​​​ത​​​പ്പെ​​​ടു​​​മെ​​​ന്നും ആ​​​ഭ്യ​​​ന്ത​​​ര മ​​​ന്ത്രി പ​​​റ​​​ഞ്ഞു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.