അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രം​പി​ന് സാ​ധ്യ​ത​യേ​റു​ന്നു

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ട്രം​പി​ന് സാ​ധ്യ​ത​യേ​റു​ന്നു
November 04 14:06 2020 Print This Article

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​ന്‍ പ്ര​സി​ഡ​ന്‍റ് പ​ദ​വി​യി​ല്‍ ഒ​രു​വ​ട്ടം കൂ​ടി​യെ​ത്താ​ന്‍ റി​പ്പ​ബ്ലി​ക്ക​ന്‍ സ്ഥാ​നാ​ര്‍​ഥി ഡോ​ണ​ള്‍​ഡ് ട്രം​പി​ന് ക​ള​മൊ​രു​ങ്ങു​ന്നു. വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​മ്ബോ​ള്‍ ട്രം​പി​ന് ജ​യ​സാ​ധ്യ​ത കൂ​ടു​ക​യാ​ണ്. നി​ല​വി​ല്‍ 213 ഇ​ല​ക്‌ടറല്‍ വോ​ട്ടു​ക​ളു​മാ​യി പി​ന്നി​ലാ​ണെ​ങ്കി​ലും ഫ​ലം വ​രാ​നു​ള്ള സം​സ്ഥാ​ന​ങ്ങ​ളി​ല്‍ പ​ല​തും ട്രം​പ് വി​ജ​യം നേ​ടു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഡെ​മോ​ക്രാ​റ്റ് സ്ഥാ​നാ​ര്‍​ഥി ജോ ​ബൈ​ഡ​ന്‍ 236 ഇ​ലക്‌ടറല്‍ വോ​ട്ടു​ക​ള്‍ ഇ​തി​ന​കം നേ​ടി​ക്ക​ഴി​ഞ്ഞു​വെ​ങ്കി​ലും 270 എ​ന്ന മാ​ന്ത്രി​ക സം​ഖ്യ​യി​ലേ​ക്ക് എ​ത്തി​ല്ലെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. എ​ങ്കി​ലും ഡെ​മോ​ക്രാ​റ്റ് ക്യാ​ന്പ് ആ​ത്മ​വി​ശ്വാ​സം കൈ​വി​ട്ടി​ട്ടി​ല്ല.

വി​ജ​യ​ത്തി​ലേ​ക്കു​ള്ള പാ​ത​യി​ലാ​ണെ​ന്നും കാ​ത്തി​രി​ക്കാ​നും ബൈ​ഡ​ന്‍ അ​നു​യാ​യി​ക​ളോ​ട് ആ​ഹ്വാ​നം ചെ​യ്തു. പി​ന്നാ​ലെ വ​ലി​യ മു​ന്നേ​റ്റം ന​ട​ത്തി​യെ​ന്ന അ​വ​കാ​ശ​വാ​ദ​വു​മാ​യി ട്രം​പി​ന്‍റെ ട്വീ​റ്റ് എ​ത്തി.

നി​ര്‍​ണാ​യ​ക സം​സ്ഥാ​ന​ങ്ങ​ളാ​യ ഫ്ളോ​റി​ഡ​യും ടെ​ക്സ​സും പി​ടി​ച്ച​തോ​ടെ​യാ​ണ് ട്രം​പ് ക്യാ​മ്ബി​ല്‍ ആ​ഹ്ലാ​ദം തു​ട​ങ്ങി​യ​ത്. അ​ല​ബാ​മ, കെ​ന്‍റ​ക്കി, മി​സി​സി​പ്പി, സൗ​ത്ത് ക​രോ​ളി​ന, അ​ര്‍​ക്ക​ന്‍​സോ പ​ടി​ഞ്ഞാ​റ​ന്‍ വെ​ര്‍​ജീ​നി​യ തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ലും ട്രം​പ് വി​ജ​യം നേ​ടി.

വെ​ര്‍​ജീ​നി​യ, ന്യൂ​ജ​ഴ്സി, വെ​ര്‍​മ​ണ്ട്, ന്യൂ​യോ​ര്‍​ക്ക്, കൊ​ള​റാ​ഡോ, മി​ന​സോ​ട്ട തു​ട​ങ്ങി​യ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ ബൈ​ഡ​ന്‍ വി​ജ​യം കൊ​യ്തു. സെ​ന​റ്റി​ലേ​ക്കു​ള്ള പോ​രാ​ട്ട​ത്തി​ലും ഇ​രു​പാ​ര്‍​ട്ടി​ക​ളും തു​ല്യ​ത​പാ​ലി​ക്കു​ക​യാ​ണ്.

വോ​ട്ടെ​ണ്ണ​ല്‍ പു​രോ​ഗ​മി​ക്കു​ന്ന ചി​ല സം​സ്ഥാ​ന​ങ്ങ​ളി​ലെ ഫ​ലം വ​ള​രെ വൈ​കു​മെ​ന്നാ​ണ് സൂ​ച​ന. അ​ര്‍​ധ​രാ​ത്രി ത​ന്നെ ട്രം​പ് മാ​ധ്യ​മ​ങ്ങ​ളെ കാ​ണു​മെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. വൈ​റ്റ് ഹൗ​സി​ലി​രു​ന്നാ​ണ് ട്രം​പ് ഫ​ല​പ്ര​ഖ്യാ​പം വീ​ക്ഷി​ക്കു​ന്ന​ത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.