അമൃതാനന്ദമയീ മഠത്തില്‍ വിദേശ വനിത മരിച്ചു

അമൃതാനന്ദമയീ മഠത്തില്‍ വിദേശ വനിത മരിച്ചു
June 25 09:50 2020 Print This Article

കൊല്ലം : അമൃതാനന്ദമയി മഠത്തിലെ ഫ്ലാറ്റില്‍നിന്നുവീണ് വിദേശ വനിത മരിച്ചു. ബ്രിട്ടീഷുകാരി സ്റ്റെഫേഡ് ഫിയോന (45)യാണ്  മഠത്തിനു മുകളില്‍ നിന്ന് ചാടി മരിച്ചത്. ഇന്ന് രാത്രി 8.30ഓടെയാണ് സംഭവം.

ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ നാട്ടിലേക്കുള്ള തിരികെ പോക്ക് മുടങ്ങിയതിന്റെ മനോവിഷമത്തിലായിരുന്നെന്ന് മഠം അധികൃതര്‍ പറഞ്ഞു. ബുധനാഴ്ച രാവിലെ കായലില്‍ ചാടി ആത്മഹത്യാശ്രമം നടത്തിയിരുന്നു. മാനസിക പ്രശ്നം പ്രകടിപ്പിച്ചിരുന്ന ഇവരെ തിരികെ അയക്കുന്നതിന് ശ്രമം നടത്തിവരികയായിരുന്നെന്നും മഠം അധികൃതര്‍ പറഞ്ഞു. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രി മോര്‍ച്ചറിയില്‍. അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.