അഭയ കേസ്; തോമസ് കോട്ടൂരിനേയും സെഫിയേയും ജയിലിലേക്ക് മാറ്റി

അഭയ കേസ്; തോമസ് കോട്ടൂരിനേയും സെഫിയേയും ജയിലിലേക്ക് മാറ്റി
December 22 16:05 2020 Print This Article

തിരുവനന്തപുരം: സിസ്റ്റര്‍ അഭയ കേസിലെ പ്രതികളായ ഫാ തോമസ് കോട്ടൂരിനെയും സിസ്റ്റര്‍ സെഫിയേയും കൊവിഡ് പരിശോധനയ്‌ക്ക് ശേഷം ജയിലിലേക്ക് മാറ്റി. തോമസ് കോട്ടൂരിനെ പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്കും സിസ്റ്റര്‍ സെഫിയെ അട്ടക്കുളങ്ങര വനിതാ ജയിലിലേക്കുമാണ് മാറ്റിയത്. നാളെ ശിക്ഷാ വിധി കേള്‍ക്കാനായി ഇരുവരെയും കോടതിയിലേക്ക് തിരികെ കൊണ്ടുവരും.

28 വര്‍ഷത്തിന് ശേഷമാണ് കേരളം കാത്തിരുന്ന കേസില്‍ സുപ്രധാന വിധി വന്നത്. കോടതിക്കും ദൈവത്തിനും നന്ദിയെന്നായിരുന്നു അഭയയുടെ കുടുംബത്തിന്റെ പ്രതികരണം. വിധി കേട്ട് പൊട്ടിക്കരഞ്ഞ സെഫി അല്‍പ്പ നേരം ബെഞ്ചിലിരുന്നു. തുടര്‍ന്ന് വെളളം വേണമെന്ന് ആവശ്യപ്പെടുകയായിരുന്നു.

സെഫിക്കെതിരെ കൊലക്കുറ്റം തെളിഞ്ഞതായി കോടതി പറഞ്ഞു. തോമസ് കോട്ടൂരിനെതിരെ കൊലപാതകം, അതിക്രമിച്ചു കടക്കല്‍ എന്നിവ തെളിഞ്ഞതായും കോടതി വിധി പ്രഖ്യാപിക്കവെ വ്യക്തമാക്കി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.