കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കൂടുതല്‍ പ്രവിശ്യാ തലസ്ഥാനങ്ങള്‍ പിടിച്ചടക്കി താലിബാന്. ഞായറാഴ്ച രണ്ട് പ്രവിശ്യകളുടെ തലസ്ഥാനങ്ങള്‍ ആണ് ഏറ്റവുമൊടുവില്‍ താലിബാന് പിടിച്ചടുക്കിയത്.
വടക്കന്‍ പ്രവിശ്യയിലുള്ള കുണ്ടൂസ് സര് ഇ പുള്‍ എന്നീ പ്രദേശങ്ങളാണ് മണിക്കൂറുകളുശട വ്യത്യാസത്തില്‍ ഞായറാഴ്ച താലിബാന് പിടിച്ചടുക്കിയത്. പോരാട്ടത്തിലൂടെ കുണ്ടൂസിന്റെ തലസ്ഥാന പ്രദേശം പിടിച്ചടുക്കിയതായി താലിബാന് വ്യക്തമാക്കി. സര് ഇ പേള്‍ നഗരത്തില്‍ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളാണ് പ്രവര്‍ത്തിച്ചുവന്നിരുന്നത്.
അതേസമയം താലിബാനെ ഒഴിപ്പിക്കാനുള്ള ശ്രമം നടക്കുകയാണെന്നും , ചില പ്രദേശങ്ങള്‍ ദേശീയ റേഡിയോ ടിവി കെട്ടിടങ്ങള്‍ തിരിച്ചുപിടിച്ചതായും അഫ്ഗാന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.
അഫ്ഗാന്റെ വടക്കന്‍ പ്രദേശം നിരവധി സായുധ സംഘങ്ങളുടെ കേന്ദ്രമാണ്. താലിബാന് മാത്രമല്ല, മറ്റനേകം സംഘടനകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അഫ്ഗാന് ഭരണകൂടത്തിന് കാര്യമായ സ്വാധീനമില്ലാത്ത പ്രദേശങ്ങളാണിത്. മിക്ക യുവാക്കളും ഏതെങ്കിലും സായുധ സംഘത്തില്‍ അംഗമായിരിക്കും. അഫ്ഗാന് സൈനിക റിക്രൂട്ട്മെന്റില്‍ ഇവിടെ നിന്നുള്ളവര്‍ പങ്കെടുക്കുന്നത് വളരെ കുറവാണ്. അതുകൊണ്ടുതന്നെ കുന്തുസും സാറെ പോളും അഫ്ഗാന് സൈന്യത്തിന് തിരിച്ചുപിടിക്കാന്‍ സാധിക്കുക എന്നത് വളരെ പ്രയാസകരമാകുമെന്നാണ് വിലയിരുരുത്തല്. അതേസമയം, അമേരിക്കന്‍ സൈന്യത്തിന്റെ സഹായത്തോടെ അഫ്ഗാന് സൈനികര്‍ നടത്തിയ ബോംബാക്രമണത്തില്‍ നിരവധി താലിബാന്‍കാര്‍ കൊല്ലപ്പെട്ടു എന്ന വാര്‍ത്തയും വന്നിട്ടുണ്ട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.