അന്ധന്മാര്‍ വഴികാട്ടികളാകുന്ന സാമൂഹ്യ മാധ്യമം

അന്ധന്മാര്‍ വഴികാട്ടികളാകുന്ന സാമൂഹ്യ മാധ്യമം
June 27 05:52 2017 Print This Article

സാമൂഹ്യ മാധ്യമങ്ങളുടെ പ്രസക്തി വർദ്ധിച്ചു വരുന്നത് പെന്തക്കോസ്തിലെ ചില കുരുടന്മാർക്ക് വഴികാട്ടികളാകുവാൻ അവസരം ഒരുക്കുകയാണ്.

വേദപുസ്തകം വായിക്കുകയോ, സഭാ യോഗത്തിനു പോവുകയോ ചെയ്യാത്ത ചിലരാണ് ഇപ്പോൾ വേദശാസ്ത വിഷയങ്ങൾ വിശകലനം ചെയ്യുന്നത്. ധാർമ്മികതയുടെ ബാലപാഠം അറിയാത്തവർ ധാർമികത പഠിപ്പിക്കുന്നു. ത്രിത്വമാണ് കുറെ നാളായി ചർച്ചാ വിഷയം. ഒരു പിൻമാറ്റക്കാരൻ ഉപദേശി ത്രിത്വത്തിനെതിരെ എഴുതിയ ഊളത്തരം അവഗണിച്ചാൽ മതിയായിരുന്നു. എന്നാൽ ഏക്കും പൂക്കും അറിയാൻ വയ്യാത്ത പണ്ഡിത ശിരോമണികൾ അതിനെ ഏറ്റുപിടിച്ചു. അങ്ങനെ ഒരു വിള ഹീറോയായി. കുരുവിളയുടെ വാദത്തെ എതിർക്കാൻ ഈ പണ്ഡിതന്മാർക്കൊന്നും കഴിഞ്ഞുമില്ല. വേലിയെ കിടന്ന പാമ്പിനെ വെറുതെ എടുത്ത് വേണ്ടാത്തിടത്ത് വക്കണമായിരുന്നോ ??

കാര്യം കൈവിട്ടപ്പോൾ കൊല്ലം ഷമീറും പാസ്റ്റർ.കെ.സി.ജോണം വിശദീകരണം നടത്തി.അതോടെ പെന്തക്കോസ്തുകാർക്കും ത്രിത്വത്തിൽ സംശയമായി. ഷിബു പീടിയേക്കൽ, പാ. കെ.സി. ചാക്കോ, പാ. ഫിലിപ്പ് .പി .തോമസ് എന്നിവർ മാത്രമാണ് വേദവചനാടിസ്ഥാനത്തിൽ ത്രിത്വ ഉപദേശം വിശദീകരിച്ചത്. ഐ.പി.സി ഭരണഘടനയിലും, സൺഡേ സ്കൂൾ പാഠപുസ്തകത്തിലും ദുരുപദേശമാണ് എഴുതിയിരിക്കുന്നത്. മൂന്ന് ആളുകൾ എന്നല്ല, ആളത്വം എന്നു തന്നെയാണ് എഴുതിയിരിക്കുന്നത്. ബാല്യം’ മുതൽ ഇങ്ങനെ പഠിപ്പിച്ച സഭ തെറ്റു തിരുത്തണം. ഈ വിവാദം ഒന്നു കെട്ടടങ്ങിയതായിരുന്നു. അപ്പോഴാണ് പുതിയ സംവാദം ഗൾഫിൽ നടത്തിയത്. ഇപ്പോൾ കുരുവിളയെ ആളുകൾ ശ്രദ്ധിക്കാൻ തുടങ്ങിയത് മിച്ചം.

അതോടെ ഇപ്പോൾ പെന്തക്കോസ്തുകാർക്കും സംശയമായി …. കുരുവിള ഏതോ പണ്ഡിതനാണെന്ന്. തെറിയൻ ഗ്രൂപ്പ് പുതിയ ചർച്ച തുടങ്ങി. പരസ്പ്പര സമ്മതത്തോടെ ആരുമായും ലൈംഗിക ബന്ധമാകാമെന്ന്. അവരവർ വിശ്വസിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നതല്ലേ ചർച്ച ചെയ്യാൻ പറ്റൂ. വിവാഹം ഉടമ്പടിയെന്നാണ് ബൈബിൾ പഠിപ്പിക്കുന്നത്. പക്ഷേ, ഇവരുടെ വാദം കരാറാണെന്നും, ഒരാൾ കരാറിലെ ഏതെങ്കിലും വ്യവസ്ഥ തെറ്റിച്ചാൽ മറ്റെയാൾക്കും സ്വാതന്ത്ര്യമുണ്ടെന്നാണ് ഇവരുടെ പക്ഷം.

കൃപക്കാരും, കുറുക്കനുമല്ലേ കൂട്ടുകാർ. പിന്നെ അങ്ങനല്ലേ പറയാൻ പറ്റൂ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.