അധ്യാപക​െന്‍റ തലയറുത്ത സംഭവം; ഫ്രാന്‍സില്‍ നിന്ന്​ 231 വിദേശികളെ നാടുകടത്തും

അധ്യാപക​െന്‍റ തലയറുത്ത സംഭവം; ഫ്രാന്‍സില്‍ നിന്ന്​ 231 വിദേശികളെ നാടുകടത്തും
October 19 22:40 2020 Print This Article

പാരീസ്: ഫ്രാന്‍സില്‍ പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാരിക്കേച്ചര്‍ ക്ലാസില്‍ പ്രദര്‍ശിപ്പിച്ച അധ്യാപകനെ തലയറുത്തു കൊന്ന സംഭവത്തില്‍ 231 വിദേശികളെ നാടുകടത്താന്‍ തീരുമാനം. തീവ്രവാദ ആശയങ്ങള്‍ പുലര്‍ത്തുന്നവരും ഇത്തരം സംഘടനകളുമായി ബന്ധവുമുള്ളവരുമായി കണ്ടെത്തിയ ആളുകളെയാണ്​ നാടുകടത്തുന്നത്​. ഫ്രാന്‍സില്‍ ഞായറാഴ്​ച നടന്ന ഉന്നതതല യോഗത്തിലാണ് പുതിയ നിര്‍ദ്ദേശം മുന്നോട്ട് വെച്ചത്. ആഭ്യന്തരമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തിലാണ്​ പുറത്താക്കല്‍ നിര്‍ദേശം ഉയര്‍ന്നുവന്നത്​. എന്നാല്‍ ഇതുസംബന്ധിച്ച്‌​ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

ഫ്രാന്‍സില്‍ അഭയാര്‍ഥി പദവി നേടാന്‍ ആഗ്രഹിക്കുന്നവരുടെ അപേക്ഷകള്‍ സൂക്ഷ്മമായി പരിശോധിക്കാനും നീക്കമുണ്ട്​. പുറത്താക്കാന്‍ തീരുമാനിച്ചവരില്‍ 180 പേര്‍ നിലവില്‍ ജയിലിലാണ്​. 51 പേരെ കൂടി ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസമാണ്​ ഫ്രാന്‍സില്‍ പ്രവാചകന്റെ കാര്‍ട്ടൂണ്‍ ക്ലാസ് റൂമില്‍ കാണിച്ചതി​െന്‍റ പേരില്‍ ചരിത്രാധ്യാപകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയത്​. പിടികൂടാനുള്ള ശ്രമത്തിനിടെ അക്രമി പൊലീസിന്റെ വെടിയേറ്റ്​ കൊല്ലപ്പെടുകയായിരുന്നു. അധ്യാപക​െന്‍റ കൊലപാതകത്തിന് ഭീകരസംഘടനകളുമായി ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

അധ്യാപകന്റെ കൊലപാതകത്തിനു പിന്നാലെ ഫ്രാന്‍സിലെ വലതുപക്ഷ പാര്‍ട്ടികളുള്‍പ്പെടെ സര്‍ക്കാരിനു മേല്‍ കുടിയേറ്റ നയത്തില്‍ വലിയ സമ്മര്‍ദ്ദമാണ് ചെലുത്തുന്നത്. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവേല്‍ മക്രോണ്‍ മന്ത്രിമാരുമായി ഞായറാഴ്ച യോഗം ചേര്‍ന്നിരുന്നു. കൊല്ലപ്പെട്ട അധ്യാപകന്‍ ഇസ്‌ലാമിക തീവ്രവാദത്തിന്റെ ഇരയാണെന്നായിരുന്നു മക്രോണ്‍ തന്റെ പ്രസ്താവനയില്‍ പറഞ്ഞത്.

പാരീസിന്റെ പ്രാന്തപ്രദേശമായ കോണ്‍ഫ്ലാന്‍സ് സെന്‍റ്​ ഹോണറിനിലെ സ്​കൂളിലാണ്​ സംഭവം നടന്നത്​. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. സംശയാസ്പദമായ നിലയില്‍ ഒരാള്‍ സ്കൂളിനു സമീപം ചുറ്റിത്തിരിയുന്നുണ്ടെന്ന് ഫോണിലൂടെ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ്​ നടത്തിയ തെരച്ചിലില്‍ അധ്യാപകന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. അക്രമി കത്തിയുമായി പൊലീസിനെ ആക്രമിക്കാന്‍ തുനിഞ്ഞെന്നും ഇയാളെ പിടികൂടാനുള്ള ശ്രമത്തിനിടെ വെടിയേറ്റതായും പൊലീസ്​ പറയുന്നു. ഗുരുതരാവസ്ഥയിലായ പ്രതി പിന്നീട്​ മരിച്ചതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട്​ ചെയ്​തു.

തീവ്രവാദസംഘടനകളുമായി ബന്ധമുണ്ടെന്ന വാദത്തിന്റെ അടിസ്ഥാനത്തില്‍ സംഭവത്തില്‍ തീവ്രവാദ വിരുദ്ധ അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. കൊലപാതകവുമായി ബന്ധപ്പെട്ട് 11 പേരെ ഫ്രഞ്ച് അധികൃതര്‍ ഇതിനകം അറസ്റ്റുചെയ്തിട്ടുണ്ട്. ആക്രമണത്തിന് തൊട്ടുപിന്നാലെ പ്രതിയുടെ നാല് അടുത്ത ബന്ധുക്കളെ കസ്റ്റഡിയിലെടുത്തിരുന്നു. സ്​കൂളിലെ വിദ്യാര്‍ഥിയുടെ പിതാവ്​ ഉള്‍പ്പടെ ആറ് പേരെ ശനിയാഴ്ച പിടികൂടി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.