അതിജീവനം; സംസ്ഥാന പി വൈ പി എ 20 ലക്ഷത്തോളം രൂപ വിതരണം ചെയ്തു. കൈകോർത്തു നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ

അതിജീവനം; സംസ്ഥാന പി വൈ പി എ 20 ലക്ഷത്തോളം രൂപ വിതരണം ചെയ്തു. കൈകോർത്തു നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ
January 24 21:58 2019 Print This Article

 കുമ്പനാട്: പ്രളയാനന്തര കേരളം കരുത്തുറ്റതാകാൻ കേരള സംസ്ഥാന പി.വൈ.പി.എയുടെ തീവ്ര യത്നങ്ങൾക്ക് കരുത്തു പകർന്നു നോർത്ത് അമേരിക്കൻ റീജിയൻ ഈസ്റ്റേൺ റീജിയൻ ജനങ്ങളിൽ എത്തിച്ചത് ഇരുപതു ലക്ഷത്തോളം രൂപ റീജിയൺ പ്രസിഡന്റ പാസ്റ്റർ ജോസഫ് വില്യംസും പി.വൈ.പി.എ എക്സിക്യൂട്ടീവ്‌സും ഒരുമിച്ചു മാസങ്ങൾക്ക് മുമ്പേ പോയി കണ്ട് ബോധ്യപ്പെട്ട കുടുംബങ്ങൾക്കാണ് ഇന്നലെ മനയ്ക്കച്ചിറ വൈദ്യൻസ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സഹായങ്ങൾ വിതരണം ചെയ്തത്.

സംസ്ഥാന പി.വൈ.പി.എ പ്രസിഡന്റ് സുവി. അജു അലക്സ് അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ സെക്രട്ടറി സുവി. ഷിബിൻ ജി. ശാമുവേൽ സ്വാഗതം അറിയിച്ചു. റീജിയൻ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ് പ്രസ്താവന നടത്തുകയും സഹായ വിതരണ ഉത്‌ഘാടനം നിർവഹിക്കുകയും ചെയ്തു.

നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയൻ മുൻ പ്രസിഡന്റ് ഡോ. ഇ. ടി. എബ്രഹാം മുഖ്യ സന്ദേശം നൽകി പി.വൈ.പി.എ വൈസ് പ്രസിഡന്റ് ബെറിൽ ബി. തോമസ്, ഒപ്പം ജമൽസൺ പി ജേക്കബ്, വിൽജി തോമസ് എന്നിവർ സംഗീത ശ്രുശ്രുഷക്ക് നേതൃത്വം നൽകി.  ബ്രദർ. അജി കല്ലുങ്കൽ സഹായം ലഭിച്ച ഭവനങ്ങളുടെ അവസ്ഥകൾ വിവരിക്കുകയും ഈസ്റ്റേൺ റീജിയനും സംസ്ഥാന പിവൈപിഎക്കും ആശംസകൾ അർപ്പിക്കുകയും ചെയ്തു.

ഇടുക്കിയിൽ നിന്നുള്ള കൗൺസിൽ അംഗം ബ്രദർ.ബിജു രാമക്കൽമേട്, ഒപ്പം ബിബിൻ കല്ലുങ്കൽ, റോയ് ആന്റണി മാധ്യമ പ്രവർത്തകരായ പാസ്ററർ സാംകുട്ടി ചാക്കോ, ബ്രദർ അച്ചൻകുഞ് ഇലന്തൂർ, ബ്രദർ . ഫിന്നി പി. മാത്യു, പാസ്റ്റർ. സി. പി. മോനായി എന്നിവർ ആശംസകൾ നേർന്നു.

സംസ്ഥാന പി.വൈ.പി.എ പബ്ലിസിറ്റി കൺവീനർ പാസ്റ്റർ തോമസ് ജോർജ്ജ് കട്ടപ്പന കടന്നു വന്നവർക്കും സഹായത്തിനു കാരണമായ നോർത്ത് അമേരിക്കൻ ഈസ്റ്റേൺ റീജിയനും നന്ദി പറഞ്ഞു.

പ്രസ്തുത സഹായം സംസ്ഥാന പി വൈ പി എ വഴി നൽകി സഹായിച്ച റീജിയൺ പ്രസിഡന്റ് പാസ്റ്റർ ജോസഫ് വില്യംസ്, എക്സിക്യൂട്ടീവ് അംഗങ്ങൾ, അവിടെയുള്ള വിശ്വാസ സമൂഹം എന്നിവർക്കുള്ള നന്ദി അറിയിക്കട്ടെ സംസ്ഥാന പി.വൈ.പി.എയുടെ ‘അതിജീവനം’ പദ്ധതിയുടെ മറ്റൊരു നിറമുള്ള അധ്യായമായി ഇന്നലത്തെ ചടങ്ങും ജനുവരി 18ന് ബ്രദർ അജി കല്ലുങ്കലിന്റെ സഹോദരൻ പാസ്റ്റർ തോമസ് മാത്യു (ഫിലദൽഫിയ) സ്പോൺസർ ചെയ്ത അഞ്ചര ലക്ഷം രൂപയുടെ സഹായങ്ങൾ തിരുവല്ല വൈ.എം.സി.എ ഹാളിൽ വെച്ച് വിതരണം ചെയ്തിരുന്നു.

                                  സംസ്ഥാന പി.വൈ.പി.എ (2018-2021)

view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.