‘അട്ടിമറി’ വിജയവുമായി ഐ.പി.സി ഡൽഹി സ്റ്റേറ്റ് നേതൃത്വ സ്ഥാനത്തേക്ക് പാസ്റ്റർ സാമുവേൽ എം.തോമസ്

‘അട്ടിമറി’ വിജയവുമായി ഐ.പി.സി ഡൽഹി സ്റ്റേറ്റ് നേതൃത്വ സ്ഥാനത്തേക്ക് പാസ്റ്റർ സാമുവേൽ എം.തോമസ്
May 16 21:58 2018 Print This Article

മെയ് 12 ശനിയാഴ്ച മയൂർവിഹാർ സഭാഹാളിൽ നടന്ന ജനറൽ ബോഡിയിൽ ഐ.പി.സി ഡൽഹി സ്റ്റേറ്റിന് പുതിയ നേതൃത്വം നിലവിൽ വന്നു. പ്രസിഡന്റായി പാസ്റ്റർ സാമുവൽ എം.തോമസ് , വൈസ് പ്രസിഡന്റായി പാസ്റ്റർ നോബിൾ വർഗ്ഗീസ് , സെക്രട്ടറിയായി പാസ്റ്റർ സാം ജോർജ്ജ് , ജോയിന്റ് സെക്രട്ടറിയായി ബ്രദർ കെ. വർഗീസ് തോമസ്, ട്രഷറാർ സ്ഥാനത്തേക്ക് ബ്രദർ ജോൺസൺ എം. എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.

ഐ. പി.സി ഡൽഹി സ്റ്റേറ്റിന്റ സിൽവർ ജൂബിലി (25 വർഷം) വർഷമായ 2018 ലെ തിരഞ്ഞെടുപ്പ് എല്ലാം കൊണ്ടും സവിശേഷതയേറിയതായിരുന്നു. ഡൽഹി സ്റ്റേറ്റിന്റെ ചരിത്രത്തിൽ ഇതുവരെയുണ്ടായിട്ടില്ലാത്ത ബാലറ്റ് പേപ്പർ വഴിയുള്ള തിരഞ്ഞെടുപ്പിനെ പൊതു ജനം കരഘോഷത്തോടെ സ്വാഗതം ചെയ്തു. ഒന്നിലധികം സ്ഥാനാർത്ഥികൾ ഒരു പോസ്റ്റിലേക്ക് വന്നാൽ അവസാന നിമിഷം വരെ ആരും പിന്മാറാൻ തയ്യാറല്ലെങ്കിൽ രഹസ്യ ബാലറ്റിലൂടെ വോട്ട് രേഖപ്പെടുത്തണം എന്ന് പ്രസിഡന്റ് പറഞ്ഞപ്പോൾ ജനം ആവേശത്തോടെയാണ് അതിനെ സ്വീകരിച്ചത്. നാളുകളായി ജനം ആഗ്രഹിച്ച രീതിയിലുള്ള ഒരു തിരഞ്ഞെടുപ്പാണ് ഈ വർഷം നടന്നത്.

സിൽവർ ജൂബിലി വർഷത്തിൽ സമൂലമായ ഒരു മാറ്റമാണ് ഡൽഹി സ്റ്റേറ്റിലെ ദൈവജനം കാഴ്ചവച്ചത്. നിലവിലെ പ്രസിഡന്റിനെ പുറത്താക്കുവാൻ മുൻ പ്രസിഡന്റിന്റെ വീട്ടിൽ ആരംഭിച്ച രഹസ്യ യോഗം മുതൽ , ജനറൽ പ്രസിഡന്റിനെ രഹസ്യമായി ജനക്പുരി സഭയിൽ വരുത്തി സാമുവൽ എം തോമസിനെതിരെ ഗൂഡാലോചനകൾ നടത്തിയതു മുതൽ , രഹസ്യമായും , പരസ്യമായും കെ.ജോയി പക്ഷം നടത്തിയ എല്ലാ ശ്രമങ്ങളും വിഫലമായി. ജനം ആഗ്രഹിക്കുന്നത് സാമുവൽ എം.തോമസ് എന്ന ‘നല്ല മനുഷ്യനെ’ ആണെന്ന് ജനറൽ ബോഡി തെളിയിച്ചു. അടുത്ത പ്രസിഡന്റ് താനാണെന്ന് സ്വയം പ്രഖ്യാപിക്കുകയും, അതിനു വേണ്ടി കെ. ജോയിയുടെ ഒത്താശ പ്രകാരം കുതന്ത്രങ്ങൾ മെനയുകയും ചെയ്ത പഴയ സെക്രട്ടറി സാം തോമസ് ഉറഞ്ഞു തുള്ളി . തന്റെ പെർഫോർമൻസും ,( പ്രകടനങ്ങളും) ശരീരഭാഷയും, ഭാഷാശൈലിയും കണ്ടപ്പോൾ ജനറൽ ബോഡിയിൽ സംബന്ധിച്ച വിശ്വാസികൾക്ക് “പാസ്റ്റർമാർ മാനസാന്തരപ്പെടണം” എന്ന് പറയേണ്ടി വന്നു.

കഴിഞ്ഞ 9 വർഷം ദൈവസഭയുടെ സെക്രട്ടറിയായി ഇരുന്ന വ്യക്തിയുടെ പ്രകടനവും, ശരീരഭാഷയും, കണ്ട് ജനം മൂക്കത്ത് വിരൽ വച്ചു. കണക്കുകൂട്ടലുകൾ എല്ലാം തെറ്റിയ സാം തോമസും, കോശി മാത്യു ഉൾപ്പെടെയുള്ളവർ ജനറൽ ബോഡി ബഹിഷ്കരിച്ച് ഇറങ്ങിപ്പോയി . 9 വർഷം തങ്ങളെ ഭരിച്ച് നടത്തിയ സെക്രട്ടറിയും കൂട്ടരുംഎത്ര ആത്മീകരാണെന്ന് ജനം തിരിച്ചറിഞ്ഞു. സാമുവൽ എം തോമസിനെ അട്ടിമറിച്ച് പ്രസിഡന്റാകാൻ കൊതിച്ചിരുന്ന സാമിനെ പൊതു ജനം തൂത്തുവാരി എറിഞ്ഞു .അട്ടിമറി വിജയത്തിലൂടെ വീണ്ടും സാമുവൽ എം.തോമസിനെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുത്തു. ഡൽഹി സ്റ്റേറ്റിന്റെ ചരിത്രത്തിൽ ഇങ്ങനെയൊരു ജനറൽ ബോഡി നടന്നിട്ടില്ലെന്നാണ് പടയാളിക്ക് കിട്ടിയ വാർത്ത.

ഡൽഹി സ്റ്റേറ്റിൽ വർഷങ്ങളായി ആധിപത്യം ഉറപ്പിച്ച് വിവിധ പോസ്റ്റുകളിൽ ഇരുന്നു വന്നവരായ എല്ലാ വരെയും ഈ പ്രാവശ്യം പൊതുജനം തൂത്തെറിഞ്ഞു. 9 വർഷം സെക്രട്ടറിയും , ജോയിന്റ് സെക്രട്ടറിയും ,ട്രഷറാറും ഒക്കെ ആയി വിലസിയ മാന്യന്മാരുടെ പേരുകൾ കൌൺസിൽ മെമ്പർ സ്ഥാനത്തേക്കുപോലും ആരും നിർദ്ദേശിച്ചില്ല എന്നാണ് അറിയാൻ കഴിഞ്ഞത്. ദ്രവ്യാഗ്രഹികളും ,അനാത്മീകന്മാരും, ജഡീ കന്മാരുമായവരെ ജനം തിരിച്ചറിഞ്ഞ് ഉചിതമായ തിരിച്ചടി നൽകി എന്നാണ് അറിഞ്ഞത്. നേരായ രീതിയിൽ കാര്യങ്ങൾ പോകണമെന്ന് ആഗ്രഹിക്കുന്ന ഒരു കൂട്ടം ജനം ഡൽഹി സ്റ്റേറ്റിൽ ഉണ്ടെന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലം സൂചിപ്പിക്കുന്നത്. “തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും ” എന്ന വചനം ഇവിടെ അന്വർത്ഥമായിരിക്കുകയാണ്.

പുതുതായി ചുമതല ഏറ്റ ഭരണ സമിതിക്ക് പടയാളിയുടെ ആശംസകൾ ! ഡൽഹി സ്റ്റേറ്റിലെ പൊതു ജനങ്ങളോടും പുതുതായി തിരഞ്ഞെടുക്കപ്പെട്ട നേതൃത്വത്തോടും പടയാളിക്ക് പറയാനുള്ളത്. നിങ്ങൾ വിശ്വസ്തതയോടും നേരോടും കൂടെ ദൈവജനത്തെ നടത്തുക . ഇത് ധനസമ്പാദനത്തിനുള്ള മാർഗ്ഗമല്ല . ദ്രവ്യാഗ്രഹികളെ അകറ്റി നിർത്തുക . നേരോടെ വിശ്വസ്തയോടെ പോകുന്നിടത്തോളം പടയാളിയുടെ പിൻതുണയുണ്ടാവും.

ലക്ഷ്യത്തിൽ നിന്നും വ്യതിചലിച്ചാൽ പടയാളി കയ്യും കെട്ടി നോക്കി നിൽക്കുകയില്ല എന്ന് മുന്നറിയിപ്പ് നൽകുന്നു. സാമുവൽ എം.തോമസിനെ തുരത്താൻ നോക്കിയിട്ട് പറ്റാതെ വന്നപ്പോൾ കെ. ജോയി മിണ്ടാതെയിരിക്കില്ല എന്ന് പടയാളിക്കറിയാം . 25 വർഷങ്ങൾക്കു മുൻപ് ഇതുപോലൊരു ജനറൽ ബോഡിയിൽ നോർത്തേൺ റീജിയനിൽ അട്ടിമറി നടത്തിയാണ് കെ.ജോയി പ്രസിഡന്റായത്. കുരുട്ടു ബുദ്ധികളുടെ ആകെത്തുകയായ കെ. ജോയി തനിക്ക് ചെയ്യാവുന്ന ദ്രോഹങ്ങളെല്ലാം ഇനി മുതൽ ചെയ്യും . പടയാളി കെ.ജോയിക്കും അനുയായികൾക്കും പിന്നാലെ ഉണ്ടായിരിക്കും. പടയാളി ആരുടെയും വക്താവല്ല. ന്യായത്തിന്റെ ഭാഗത്തായിരിക്കും പടയാളിയുടെ നിലപാട് .

പുതുതായി തിരഞ്ഞെടുക്കപ്പെട്ട ഭരണ സമിതിക്കോ ,ഡൽഹി സ്റ്റേറ്റ് ഐ.പി.സി ക്കോ എതിരായി ഏതെങ്കിലും വിധത്തിലുള്ള നീക്കങ്ങൾ കെ. ജോയി എന്ന കപട വിശുദ്ധനിൽ നിന്നോ ,അനുയായികളിൽ നിന്നോ ഉണ്ടായെന്ന് പടയാളിക്ക് അറിവ് കിട്ടിയാൽ പിന്നെ എന്താണ് പടയാളി ചെയ്യാൻ പോകുന്നത് എന്ന് നിങ്ങൾക്ക് ഊഹിക്കാൻ പോലും പറ്റില്ല. അതു കൊണ്ട് രണ്ടു കൂട്ടരും വളരെ സൂക്ഷിച്ച് മുൻപോട്ട് പോയാൽ നിങ്ങൾക്ക് നല്ലത് . മുന്നറിയിപ്പ് തന്നു എന്നേയുള്ളൂ.

പഴയ സെക്രട്ടറി സാം തോമസ് 25000 രൂപാ കൈ മടക്ക് വാങ്ങി രണ്ടു വർഷം പോലും തികയാത്തവരെ ഐ.പി.സി ഡൽഹി സ്റ്റേറ്റിൽ സെൻറർ പാസ്റ്റർ പദവിയിലേക്ക് ഒത്താശ ചെയ്തു എന്ന് പടയാളിക്ക് അറിവുകിട്ടി. ഇതുപോലെ ഇദ്ദേഹം പല ഡിസ്ട്രിക്കിലും പ്രശ്നങ്ങൾ സൃഷ്ടിച്ച് അവസാനം പണം കൈപ്പറ്റി പ്രശ്ന പരിഹാരം വരുത്തിയ സംഭവങ്ങൾ പടയാളിയുടെ പക്കൽ തെളിവ് സഹിതം ഉണ്ട് . സംഗതി സത്യമാണ് .

അടുത്ത ലക്കത്തിൽ 9 വർഷത്തെ ഭരണത്തിന്റെ പൊളിച്ചെഴുത്ത് തുടരും….. കാത്തിരിക്കുക.

1. പാസ്റ്റർ. സാമുവൽ എം. തോമസ് .(പ്രസിഡന്റ്) 2 . പാസ്റ്റർ. നോബിൾ വർഗീസ് (വൈസ് പ്രസിഡന്റ്) 3. പാസ്റ്റർ .സാം ജോർജ്ജ് . (സെക്രട്ടറി) 4. ബ്രദർ .കെ. വർഗ്ഗീസ് തോമസ് . (ജോയിന്റ് സെക്രട്ടറി) 5. ബ്രദർ ജോൺസൺ എം. (ട്രഷർ )

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.