ആസന്നമായ അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ആരു ജയിക്കും. റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ത്ഥി നിലവിലെ പ്രസിഡന്റ് ഡോണാല്ഡ് ട്രംപോ ഡമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡനോ? എന്റെ നിരീക്ഷണം ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെടാനുള്ള സാധ്യത ഏറെ എന്നു തന്നെയാണ്.
കഴിഞ്ഞ തവണ അതിശക്തയായിരുന്ന അമേരിക്കയിലും പുറത്തും പ്രശസ്തയുമായിരുന്ന ഹിലരി ക്ലിന്റനെ US രാഷ്ട്രീയത്തില്‍ കാര്യമായ ഇടമില്ലാതിരുന്ന ട്രംപ് തോല്‍പ്പിച്ചതു അദ്ദേഹത്തിന്റെ അമേരിക്കയുടെ സുരക്ഷ എന്ന വാഗ്ദാനം ഒന്നുകൊണ്ടു മാത്രമായിരുന്നു. ഇക്കാര്യത്തിലുള്ള ട്രംപിന്റെ അതിശക്തമായ വാഗ്ദാനങ്ങള്‍ അമേരിക്കന്‍ ജനതയും ഏറ്റെടുത്തു.
എന്നാല്‍ ഹിലരിയെ അമേരിക്കന്‍ ജനത സംശയത്തോടെയാണു കണ്ടിരുന്നതു. അവരുടെ അമിതലിബറല് ചിന്തകള്‍ തന്നെ കാരണം. ട്രംപിന്റെ മുഖ്യ വാഗ്ദാനങ്ങള്‍ മിക്കതും പാലിക്കപ്പെട്ടു. തെഴിലില്ലായ്മ 9% ത്തില്‍ നിന്നും 3 % ആയി കുറച്ചു. ഒരു യുദ്ധവും ട്രംപിന്റെ ഭാഗത്തു നിന്നുമുണ്ടായില്ല. ഇറാഖില്‍ നിന്നും സൈനികരെ വെട്ടിക്കുറിച്ചു. അമേരിക്കയുടെ പണം കൂടുതലും അമേരിക്കയുടെ വളര്‍ച്ചയ്ക്കായി വിനിയോഗിക്കും എന്നതും പാലിക്കപ്പെട്ടു.
ഉത്തര കൊറിയയുമായുള്ള സൗഹൃദം തുടങ്ങിയത്. കുടിയേറ്റത്തെ നിയന്ത്രിച്ചത്. ഒബാമ കുട്ടിച്ചോറാക്കിയ അമേരിക്കന്‍ സമ്പദ്ഘടന തിരിച്ചുപിടിച്ചു. ലോകരാജ്യങ്ങളുമായുള്ള സൗഹൃദം ഒരിക്കലും ഉണ്ടാകാത്ത രീതിയില്‍ വളര്‍ന്നു. ഏറ്റവും ഒടുവില്‍ ട്രംപിന്റെ കാര്മ്മികത്തില് നടന്ന ഇസ്രയേല്‍ യു എ ഇ ചരിത്രപരമായ ഉടമ്പടി.
അമേരിക്കയ്ക്ക് ട്രംപ് നല്കിയ സുരക്ഷാബോധം വളരെ വലുതു തന്നെയാണ്. സര്‍വോപരി ഐ എസ്സ് തലവന്‍ അല്ബദാദിയെ കൊന്നതും ഈ ഭീകര സംഘടനയെ തീര്‍ത്തും ദുര്‍ബലമാക്കിയതും ലോകസമാധാനത്തിനു തന്നെ നല്കിയ ആശ്വാസം ചെറുതല്ല.
ജോ ബൈഡന് മുന്‍ വൈസ് പ്രസിഡന്റാണ്. ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി എന്നതു തന്നെയാണ് അദ്ദേഹത്തിന്റെ വിജയ സാധ്യത കുറയ്ക്കുന്നത്. ട്രംപ് വട്ടനാണ് ഭ്രാന്തന്നാണ് എന്നൊക്കെ ലോക മാധ്യമങ്ങള്‍ വിശേഷിപ്പിക്കുന്നു. ട്രംപിന്റെ പല പ്രസ്താവനകളും വൈരുധ്യമുള്ളതാണ് എന്നത് സത്യവുമാണ്. ബുദ്ധിമാനും കറതീര്‍ന്ന ബിസിനസ്സ്മാനുമായ ട്രംപ് തന്ത്രശാലിയായ ഭരണാധികാരി ആണന്നതില്‍ സംശയമില്ല. അമേരിക്കന്‍ ജനത കരുത്തനായ പ്രസിഡന്റിനെ തന്നെയായിരിക്കും തിരഞ്ഞെടുക്കുക. അതു ട്രoപായിരിക്കും.
ഇന്‍ഡ്യയോട് എന്നും നല്ല സമീപനം റിപ്പബ്ളിക്കന്‍ പാര്‍ട്ടി ഭരിച്ചിരുന്ന കാലങ്ങളിലാണ്. ട്രംപ് പ്രത്യേകിച്ച് .എന്നാല്‍ ഡെമോക്രാറ്റുകള്‍ പാക്കിസ്ഥാന് സഹായികളുമാണ്. അമേരിക്കയിലേയ്ക്കുള്ള നമ്മുടെ നഴ്സുമാരുടെ വഴി തടഞ്ഞതു ഒബാമയാണ്. ഇന്‍ഡ്യന്‍ വംശജരുടെ വോട്ട് മഹാഭൂരിപക്ഷം ട്രംപ് നേടും.
NB: കഴിഞ്ഞ US തിരഞ്ഞെടുപ്പില്‍ നിരവധി ചാനല്‍ ചര്‍ച്ചകളില്‍ ട്രംപ് ജയിക്കുമെന്ന് കാരണങ്ങള്‍ വിശകലനം ചെയ്ത് ഞാന്‍ പറഞ്ഞിരുന്നു. എന്നാല്‍ മറ്റെല്ലാവരും ഹിലരി കുറഞ്ഞതു 4% മാര്‍ജിനില്‍ ജയിക്കുമെന്നും വാദിച്ചു. കോവിഡ് കാരണം 3.5 കോടി പേര്‍ക്ക് തൊഴില്‍ നഷ്ടപ്പെട്ടതു ട്രംപിന്റെ കുറ്റമല്ല. എന്നാല്‍ എല്ലാവര്ക്കും ട്രംപ് ഭരണകൂടം പണം നല്കി സഹായിക്കുന്നുണ്ട്.
റെജി ലൂക്കോസ്
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.