അഞ്ച് വയസുകാരിയെ ക്ഷേത്രത്തിനകത്ത് പൂജാരിമാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി

അഞ്ച് വയസുകാരിയെ ക്ഷേത്രത്തിനകത്ത് പൂജാരിമാര്‍ കൂട്ടബലാത്സംഗത്തിനിരയാക്കി
October 04 16:50 2018 Print This Article

മധുരം നൽകാമെന്ന് പ്രലോഭിപ്പിച്ച് അഞ്ച് വയസുള്ള കുഞ്ഞിനെ ക്ഷേത്രത്തിൽ വിളിച്ചുകയറ്റി പൂജാരിമാർ ലൈംഗികാതിക്രമത്തിനിരയാക്കി. മധ്യപ്രദേശിലെ ധാതിയ ജില്ലയില്‍ ചൊവ്വാഴ്ചയാണ് അതിദാരുണമായ സംഭവം. രാജു പണ്ഡിറ്റ് (55), ബതോളി പ്രജാപതി (45) എന്നീ പൂജരാകളാണ് മൃഗീയമായി കുഞ്ഞിനെ പീഡിപ്പിച്ചത്. പീഡനത്തിന് ശേഷം ഇവർ തന്നെ കുട്ടിയെ വീടിന്റെ മുന്നിൽ കൊണ്ടുവിട്ടു. ആരോടെങ്കിലും വിവരങ്ങൾ പറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.

ഭയം മൂലം കുട്ടി വീട്ടില്‍ ഒന്നും പറയാതിരുന്നു. എന്നാല്‍, കുട്ടിയുടെ സ്വകാര്യ ഭാഗങ്ങളില്‍ വേദനയുണ്ടെന്ന് മനസിലാക്കിയ അമ്മ കാര്യങ്ങള്‍ അന്വേഷിച്ചതോടെയാണ് സംഭവം മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് കുട്ടിയെ വളരെ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കുകയും പൊലീസ് സ്റ്റേഷനില്‍ വിവരമറിയിക്കുകയും ചെയ്യുകയായിരുന്നു.
കുട്ടിയുടെ നില ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്.

ഇരയായ പെണ്‍കുട്ടിയുടെ അച്ഛന്‍ കര്‍ഷകനാണ്. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുകയാണെന്ന് ധാതിയ എസ്പി മായങ്ക് ആവാസ്ഥി പറഞ്ഞു. ഇവരെ പോസ്കോ വകുപ്പുകള്‍ അടക്കം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും ഈ രണ്ട് പേര്‍ പ്രായപൂര്‍ത്തിയാകാത്ത മറ്റ് ചില കുട്ടികളെയും അതിക്രമിച്ചതായി പൊലീസ് സംശയിക്കുന്നുണ്ടെന്നും എസ്പി കൂട്ടിച്ചേര്‍ത്തു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.