അച്ചൻ സ്വയം നഗ്നനായി എന്റെ മുന്നിൽ നിന്നുകൊണ്ട് എന്റെ ശരീരവും അതുപോലെ കാണണമെന്ന് ആവശ്യപ്പെട്ടു: സിസ്റ്റർ  ജെസ്മി.

അച്ചൻ സ്വയം നഗ്നനായി എന്റെ മുന്നിൽ നിന്നുകൊണ്ട് എന്റെ ശരീരവും അതുപോലെ കാണണമെന്ന് ആവശ്യപ്പെട്ടു: സിസ്റ്റർ  ജെസ്മി.
April 22 09:00 2021 Print This Article

അച്ചൻ സ്വയം നഗ്നനായി എന്റെ മുന്നിൽ നിന്നുകൊണ്ട് എന്റെ ശരീരവും അതുപോലെ കാണണമെന്ന് ആവശ്യപ്പെട്ടു എന്ന്സിസ്റ്റർ  ജെസ്മി.

ഞാൻ ആദ്യമായാണ് ഒരു സ്ത്രീയെ കാണാൻ ആഗ്രഹിക്കുന്നത്, എന്നോട് സഹകരിക്കണമെന്ന് അച്ചൻ പറഞ്ഞു. എനിക്ക് അനുസരിക്കേണ്ടി വന്നു, അത് എൻറെ ജീവിതത്തിലെ വലിയൊരു പാപം ആയി കിടക്കുന്നു. വീണ്ടും രഹസ്യം വെളിപ്പെടുത്തി തിരുവസ്ത്രം ഉപേക്ഷിച്ച ജസ്മി.

തിരുവസ്ത്രം ഉപേക്ഷിച്ച സിസ്റ്റർ ജസ്മിയുടെ വാക്കുകൾ  പലപ്പോഴും   വൻ വിവദങ്ങൾക്ക് വഴി തെളിച്ചിരുന്നു. കന്യാസ്ത്രീ മഠങ്ങളിൽ നടക്കുന്ന അരാജക പ്രവർത്തികളെക്കുറിച്ച് പുസ്തകത്തിലൂടെ ജെസ്മി നടത്തിയ വെളിപ്പെടുത്തലുകൾ ചർച്ചാവിഷയം ആയിരുന്നു.  ‘ആമേൻ ‘ എന്ന സിസ്റ്ററുടെ  ആത്മകഥയിലൂടെ  സഭയ്ക്ക് കീഴിലുള്ള മഠങ്ങളിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും സ്വവർഗ്ഗ ബന്ധങ്ങളെയുമെല്ലാം പരാമർശിച്ചിരുന്നു. ഇതെല്ലാം തന്നെ വിവാദങ്ങൾക് വഴി തെളിച്ചിരുന്നു.

ഇപ്പോഴിതാ   ഒരു രഹസ്യം കൂടി വെളിപ്പെടുത്തിയിരിക്കുകയാണ്  സിസ്റ്റർ  ജസ്മി ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖമാണ് വൈറലായിരിക്കുന്നത്. അഭിമുഖത്തിൽ സിസ്റ്റർ ജസ്മിയുടെ   വാക്കുകൾ ഇങ്ങനെ, ഈ ആയുസ്സിൽ ഞാനൊരു വിവാഹം കഴിക്കാൻ ഉദ്ദേശിക്കുന്നില്ല. ജീസസ് എന്ന ശക്തിയിൽ ഞാൻ വിശ്വസിക്കുന്നു. അതിന്റെ ബലത്തിലാണ് ഞാൻ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്നത്.

ഒരു കോഴ്സിന്റെ ആവശ്യത്തിനായി ധാർവാറിൽ പോകേണ്ടി വന്നു. അത് ഞാൻ കേട്ടിട്ടുപോലുമില്ലാത്ത സ്ഥലമായിരുന്നതിനാൽ ഒരു സന്യാസിനി സുഹൃത്തിന്റെ ബന്ധുവായ അച്ചന്റെ സഹായം തേടി. അച്ഛന് ഞാൻ വിശദമായി അവിടെയെത്തുന്ന കാര്യം കത്തെഴുതി. കത്തിന് മറുപടിയും അച്ഛൻ നൽകി. നാട്ടിലുണ്ടായിരുന്ന അച്ഛനായിരുന്നു.നാട്ടിൽ ആയിരുന്നപ്പോൾ സ്ത്രീകളുടെ മുഖത്ത് പോലും നോക്കാത്ത അച്ഛനായിരുന്നു.

റെയിൽവേ സ്റ്റേഷനിൽ എന്നെ കണ്ടപാടെ കെട്ടിപ്പിടിച്ച് ആലിംഗനം ചെയ്തു. പോകുന്ന വഴിയിലെല്ലാം “തണുക്കുന്നുണ്ടല്ലോ ചൂടാക്കിത്തരാം ” എന്നൊക്കെ അച്ഛൻ പറഞ്ഞതിന്റെ ആന്തരീകാർത്ഥം എനിക്ക് മനസ്സിലായില്ല. കാപ്പി കുടിക്കാമെന്നു പറഞ്ഞ് റൂമിലേക്ക് വിളിച്ച കയറ്റിയ അച്ചൻ  എന്നോട് ശരീരം കാണണമെന്ന് ആവശ്യപ്പെട്ടു.

അച്ചൻ സ്വയം നഗ്നനായി എന്റെ മുന്നിൽ നിന്നു, അതെനിക്കൊരു ക്യൂരിസിറ്റിയായിരുന്നു. ആദ്യമായാണ് ഞാനൊരു പുരുഷനെ അങ്ങനെ കാണുന്നത്. ഞാൻ അച്ഛനുമായി സഹകരിക്കാത്തതിനാൽ എന്നോട്‌ നന്നായി ദേഷ്യപ്പെട്ടു. ഉച്ചക്ക് ഞാൻ റൂമിൽ റെസ്റ്റ് ചെയ്യാൻ കിടന്നപ്പോൾ എന്റെ അടുത്തു വന്നു ഞാൻ ആദ്യമായാണ് ഒരു സ്ത്രീയെ കാണാൻ ആ ഗ്രഹിക്കുന്നത് എന്നോട് സഹകരിക്കണമെന്ന് പറഞ്ഞപ്പോൾ ഞാൻ ചില കണ്ടീഷൻസൊക്കെ പറഞ്ഞു അങ്ങനെ അത് അനുസരിക്കേണ്ടി വന്നു. അത് എന്റെ ജീവിതത്തിലെ വലിയൊരു പാപമായി കിടക്കുന്നു

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.