ന്യൂഡല്‍ഹി: അഗ്നിപഥ് പദ്ധതിക്കെതിരെ എതിര്‍പ്പുമായി കൂടുതല്‍ സംസ്ഥാനങ്ങള്‍. കേന്ദ്ര സര്‍ക്കാറിന്റെ അഗ്നിപഥ് പദ്ധതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജസ്ഥാന് മന്ത്രിസഭ ശനിയാഴ്ച പ്രമേയം പാസ്സാക്കി.
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്റെ വസതിയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തില്‍ ഏകകണ്ഠമായാണ് പ്രമേയം പാസ്സാക്കിയത്. പദ്ധതിക്കെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയര്‍ന്നുവരുന്നതില്‍ മന്ത്രിമാര്‍ ആശങ്ക പ്രകടിപ്പിച്ചു.
രാജസ്ഥാനിലെ ജയ്പുര്‍, ജോധ്പുര്‍ ഉള്‍പ്പെടെയുള്ള നഗരങ്ങളില്‍ പദ്ധതിക്കെതിരെ പ്രതിഷേധവുമായി നൂറു കണക്കിനാളുകളാണ് തെരുവിലിറങ്ങിയത്. ജയ്പുര്‍-ഡല്‍ഹി ദേശീയപാതയും പ്രതിഷേധക്കാര്‍ ഉപരോധിച്ചു.
നേരത്തെ തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനും പിണറായി വിജയനും പദ്ധതി നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.