റിയാദിൽ നിന്നും ജിദ്ദയിലേക്ക് നഴ്സുമാരുമായി സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് രണ്ട് മലയാളി നഴ്സുമാർ ഉൾപ്പെടെ മൂന്ന് മരണം. റിയാദ് – ജിദ്ദ പാതയിൽ ത്വായിഫിന് സമീപം ഉണ്ടായ റോഡപകടത്തിൽ രണ്ടു മലയാളി നേഴ്സുമാർ ഉൾപ്പെടെ മൂന്ന് പേർ മരണപ്പെടുകയും അഞ്ചു പേര് പരിക്കുകളോടെ ആശുപത്രിയി ലാവുകയും ചെയ്തു.
കൊല്ലം, കോട്ടയം ജില്ലകളിൽ നിന്നുള്ള നേഴ്സുമാരാണ്. കൊല്ലം, ആയൂർ സ്വദേശി സുബി (33) കോട്ടയം, വൈക്കം, വഞ്ചിയൂർ സ്വദേശി അഖില (29) എന്നിവരാണ് മരിച്ച മലയാളി നഴ്സുമാർ. ഡ്രൈവർ ഉൾപ്പെടെ എട്ടു പേർ അടങ്ങുന്ന സംഘത്തിൽ പെട്ടവരാണ് അപകടത്തിൽ പെട്ടത്. കൊൽകൊത്ത സ്വദേശിയായ ഡ്രൈവർ ആണ് മരണപ്പെട്ട മൂന്നാമത്തെയാൾ. മലയാളികളായ മറ്റു രണ്ടു നേഴ്സുമാരെയും തമിഴ്നാട്ടുകാരായ മൂന്ന് നേഴ്സുമാരെയും പരിക്കുകളോടെ ആശുപതിയിൽ പ്രവേശിപ്പിച്ചിട്ടുമുണ്ട്.
റിയാദിൽ നിന്ന് ജിദ്ദയിലേക്ക് മടങ്ങുകയായിരുന്നു സംഘം. ഇവർ സഞ്ചരിക്കുകയായിരുന്ന മിനി ബസ് ത്വായിഫിന് സമീപം വെച്ച് അപകടത്തിൽ പെടുകയായിരുന്നു. റിയാദിൽ വെച്ചുള്ള ക്വറന്റൈൻ പൂർത്തിയാക്കിയ ശേഷം ജിദ്ദയിലെ ജോലിയിൽ പ്രവേശിക്കാൻ വരികയായിരുന്നു നേഴ്സുമാർ. അപകടത്തിൽ പെട്ട സംഘത്തിൽ നിന്ന് പരിക്കേറ്റ നേഴ്സുമാരിൽ രണ്ടു പേരും മലയാളികളാണ് – ആൻസി, പ്രിയങ്ക എന്നിവർ. ഇവരെയും തമിഴ്ന്നാട്ടുകാരായ കുമുദ, റജിത, റോമിയോ കുമാർ എന്നിവരെയും പരിക്കുകളോടെ ത്വായിഫിലെ കിംഗ് ഫൈസല് ആശുപത്രിയിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണം എന്നാണ് അറിയുവാൻ കഴിഞ്ഞത്. പ്രിയ സഹോദരിമാരുടെ ആകസ്മിക വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു , കുടുംബത്തിന്റെ ദുഃഖത്തിൽ ഞങ്ങളും പങ്കുചേരുന്നു
Comment:*
Nickname*
E-mail*
Website