തിരുവനന്തപുരം: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമര സേനാനിയുമായ കെ.ഇ. മാമ്മന്‍ (97) അന്തരിച്ചു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് അന്ത്യം. കേരളത്തിലെ മദ്യവിരുദ്ധ മുന്നേറ്റങ്ങളുടെ നേതാവായിരുന്ന മാമ്മന്‍, ക്വിറ്റ് ഇന്ത്യ സമരത്തിലും സര് സിപിക്കെതിരായ പോരാട്ടത്തിലും പങ്കെടുത്തിട്ടുണ്ട്. അവിവാഹിതനാണ്.
പ്രശസ്തമായ കണ്ടത്തിൽ കുടുംബത്തിൽ കെ.സി. ഈപ്പന്റെയും കുഞ്ഞാണ്ടമ്മയുടെയും ഏഴു മക്കളിൽ ആറാമനായി 1921 ജൂലൈ 31നാണ് കണ്ടത്തിൽ ഈപ്പൻ മാമ്മൻ എന്ന കെ.ഇ. മാമ്മൻ ജനിച്ചത്.
തിരുവനന്തപുരത്തായിരുന്നു ജനനം.1940ൽ മദ്രാസ് ക്രിസ്ത്യൻ കോളജിൽ ബിരുദത്തിനു ചേർന്നെങ്കിലും 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്തതോടെ അവിടെനിന്നും പുറത്താക്കപ്പെട്ടു. ഇരുപത്തിരണ്ടാം വയസു മുതൽ തിരുവല്ലയും കോട്ടയവുമായിരുന്നു പ്രവർത്തന കേന്ദ്രം.
കഴിഞ്ഞ മൂന്നര വര്‍ഷത്തിലധികമായി അദ്ദേഹം തിരുവനന്തപുരത്തെ നിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. സഹോദരനും സഹോദരന്റെ മകനുമൊപ്പം കുന്നുകുഴിയിലെ വീട്ടിലായിരുന്നു അദ്ദേഹം കഴിഞ്ഞിരുന്നത്.
A great Commander who laid down his weapon and departed for rest.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.