റാന്നി സിറ്റി ചര്‍ച്ചിന്റെ ആഭിമുഖ്യത്തല്‍ ‘ജീവമന്ന 2019’ എന്ന സുവിശേഷ മഹായോഗവും സംഗീത വിരുന്നും ഫെബ്രുവരി 1, 2, 3 തീയതികളില്‍ റാന്നി ഇട്ടിയപ്പാറ കാച്ചാണത്ത് ബില്‍ഡിംഗിന്റെ (മാര്‍ക്കറ്റിനു എതിര്‍വശം) മൂന്നാമത്തെ നിലയില്‍ പ്രവര്‍ത്തിക്കുന്ന റാന്നി സിറ്റി ചര്‍ച്ചില്‍ വച്ചു നടക്കാന്‍ തീരുമാനിച്ചിരിക്കുന്നു.
പ്രസ്തുത യോഗങ്ങളില്‍ പാസ്റ്റര്‍മാരായ പി.സി. ചെറിയാന് റാന്നി, ഫെയ്ത്ത് ബ്ലെസ്സന്‍ പള്ളിപ്പാട്, ഷമീര്‍ കൊല്ലം, ജോബി. റ്റി. അലക്സ് കുമരകം എന്നിവര്‍ ദൈവ വചനശുശ്രൂഷ നിര്‍വ്വഹിക്കും.
പാസ്റ്റര്‍ ലിബിന് റാന്നി നേതൃത്വം നല്കുന്ന സയോണ്‍ ഓര്‍ക്കസ്ട്ര ഗാനശുശ്രുഷ നിര്‍വഹിക്കുന്നു.
ഏവരെയും ഈ മീറ്റിംഗുകളിലേക്ക് ദൈവനാമത്തില്‍ സ്വാഗതം ചെയ്യുന്നു.
Comment:*
Nickname*
E-mail*
Website