ഐ.പി.സിയുടെ ഇന്റർനാഷണൽ ബിൽഡിങ്ങിന് എന്ത് സംഭവിച്ചു? കോണ്ട്രാക്ടർ സുധിക്ക് അസ്വസ്ഥത എന്തിനു, ഉത്തരം ആരുടെ പക്കൽ? ഷാജഹാന്റെ ആഗ്രഹം പോലെ പടുത്തുയർത്തിയ മോഹ കൊട്ടാരത്തിന്റെ ചില്ലുകൾ ഉടഞ്ഞു തുടങ്ങി. കുംമ്പനാട്ടെ അതിമനോഹരമായ പതിനൊന്നു നില കെട്ടിടത്തിന്റെ പണി തുടക്കത്തിൽ തന്നെ പാതിവഴിയിൽ നിലച്ചതു എന്നേ ലോകം അറിഞ്ഞു കഴിഞ്ഞു.കാരണക്കാരും,കുംഭകോണക്കാരും ഇപ്പോഴും അരങ്ങു വാഴുമ്പോൾ ചിലതിനെങ്കിലും തീരുമാനം ആകാത്ത പക്ഷം വിശ്വാസികൾ സ്ഥലം കാലിയാക്കുമെന്നു തിരിച്ചറിഞ്ഞ പ്രസിഡണ്ട് പുന്നാര മോനെ ഒരല്പം ഒന്ന് മാറ്റി നിർത്തി, ഇപ്പോൾ ഓരോ പ്രധാനപ്പെട്ട കാര്യങ്ങളിലും മോൻ പുറത്താണ്. ഇന്റര്‍നാഷണൽ ബിൽഡിങ്ങ് പടുത്തുയർത്താൻ സുധി എടുത്ത കോണ്‍ട്രാക്ട് ആണ് ഇപ്പോൾ പാതിവഴിയിൽ നിലച്ചുപോയത്. സാംബത്തിക വെട്ടിപ്പിന്റെ ഉദാത്തമാതൃക കാണിച്ചവരെ തള്ളിക്കളയാനും വയ്യ. കാരണം അറിയാല്ലോ, പറയാതെ പറയണോ? പലരും വെള്ളം കുടിക്കും അതിനാൽ പ്രസിഡന്റ് എന്ത് ചെയ്യും, സജിവല്യേട്ടന് ഉത്തരം കണ്ടേ മതിയാകു. തന്നെ വിട്ടു മറ്റൊരു കോണ്‍ട്രാക്ട് ജോയി എന്നയാൾക്ക് കൊടുക്കുന്നു എന്നറിഞ്ഞ സുധി അസ്വസ്ഥനാണന്നറിയുന്നു. ലോകം വിളിച്ചു പറഞ്ഞത് സത്യം എന്ന് മാലോകർക്ക് മനസിലാവും, ഇനി എന്ത് വഴി.ഭീഷണി മുഴക്കി, വേറെ വഴിയില്ല,സുധിമോന്‍ ഒരിടം കൊടുത്തേ മതിയാകു എന്ന ഗതിയിൽ ആയി കാര്യങ്ങൾ, ഇപ്പോൾ പണി നടത്തിയവൻ സൂപ്പർവൈസറും ആയി പ്രസ് റിലീസ് ഇറക്കി. ആൺപിള്ളേർ പണിയും, മൈക്കാട് സുധി പദവിയും ലങ്കരിക്കും. ഇപ്പോൾ നിലവിലുള്ള ഇന്റർനാഷണൽ ബിൽഡിംഗ് പണി ഇതോടെ അവസാനിക്കുകയാണ് കാരണം,മൂന്നാം നിൽക്ക് മുകളിലോട്ടു പണിയാൻ പാടില്ല എന്ന് എഞ്ചിനിയേഴ്സ് പറഞ്ഞിട്ടുണ്ട് , എന്നാൽ ഒരു കൌൺസിൽ ഹാൾ കൂടി പണിതു വർക്ക് ക്ലോസ്സ് ചെയ്യുകയാണ് എന്നാണ് അറിവ്. സുധി അസ്വസ്ഥൻ ആണ് മാത്രമല്ല, തന്നെ ഐ.പി.സി ഒഴിവാക്കുന്നതായി തനിക്കു അനുഭവപ്പെട്ടു കഴിഞ്ഞു അതുകൊണ്ടു തന്നെ ‘കാണിച്ചുകൊടുക്കും’എന്ന് പറഞ്ഞിട്ടും ഉണ്ട്. എന്തായാലും കാണാൻ പോകുന്ന പൂരം പറയേണ്ടല്ലോ??? ഐ.പി.സിക്ക് വിവരം ഉണ്ടായി തുടങ്ങി എന്ന് വേണം കരുതാൻ, തുടർന്ന് പണിയാൻ പാടില്ലാത്ത കെട്ടിടത്തിന്റെ മുകളിൽ വീണ്ടും ഒരു ഹാൾ പണിതു വരാനുള്ള നീക്കം ആരോ മന:പ്പൂർവം ആയി തടയാനുള്ളശ്രമം നടന്നു എന്നും പരക്കെ പറയുന്നു. അതിന്റെ പിന്നിലും വാശിമൂത്ത് പഴയ മൈക്കാട് ആണോ എന്ന മനുഷ്യസഹജമായ സംശയങ്ങൾ ബാക്കി നിൽക്കവേ കൈച്ചിട്ട് ഇറക്കാൻ വയ്യാതെ പൊറുതി മുട്ടുന്ന നേതൃത്വത്തെ എങ്ങനെയും കേസിൽകുടുക്കാൻ മൈക്കാട് മോൻ ശ്രമിക്കും എന്നതിൽ സംശയം ഇല്ല.
Comment:*
Nickname*
E-mail*
Website