സിക്ക വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു

സിക്ക വൈറസ് ഇന്ത്യയിലും സ്ഥിരീകരിച്ചു
May 27 20:02 2017 Print This Article

ന്യൂഡല്‍ഹി : ഇന്ത്യയില്‍ മൂന്നു പേര്‍ക്ക് സിക വൈറസ് ബാധിച്ചുവെന്ന് ലോകാരോഗ്യ സംഘടനയുടെ സ്ഥിരീകരണം. ഗുജറാത്തിലെ അഹമ്മദാബാദില്‍ 22കാരിയായ ഗര്‍ഭണി ഉള്‍പ്പെടെ മൂന്നുപേര്‍ക്കാണ് വൈറസ് ബാധ. ഇന്ത്യയില്‍ ആദ്യമായാണ് സിക വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. രോഗബാധിതരെല്ലാം അഹമ്മദാബാദിലെ ബാപുനഗര്‍ മേഖലയില്‍ നിന്നുള്ളവരാണ്. ഇവരുടെ നിലവിലെ ആരോഗ്യസ്ഥിതി പുറത്തുവിട്ടിട്ടില്ല. മൂവരും നിരീക്ഷണത്തിലാണ്. അതേസമയം, സംസ്ഥാനത്ത് സിക്ക വൈറസ് ബാധയില്ലെന്ന ഗുജറാത്ത് സർക്കാറിന്റെ വാദം പൊളിക്കുന്നതാണ് മന്ത്രാലയത്തിന്റെ റിപ്പോർട്ട്.

കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ആദ്യമായി വൈറസ്ബാധ സംശയിക്കുന്ന രോഗിയെ കണ്ടെത്തിയത്. രണ്ടാമത്തേത് നവംബറിലും തുടർന്ന് ജനുവരിയിൽ ഒരാളിലുമാണ് സിക വൈറസ് ബാധയുടെ ലക്ഷണങ്ങൾ കണ്ടെത്തിയത്‌. എന്നാൽ ഈ വൈറസ് പകരുന്നത് ഇന്ത്യയിൽ തടഞ്ഞെന്നാണ് ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്. വിഷയം വ്യക്തമായി നിരീക്ഷിക്കുകയാണെന്നും പിന്നീട് ഇത്തരത്തിലുള്ളൊരു കേസുകളും രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കുന്നു.

64 വയസുകാരനായ രോഗിയിൽ കഴി‌ഞ്ഞ ഫെബ്രുവരിയിലാണ് ആദ്യം വൈറസ് കണ്ടെത്തിയത്. പിന്നാലെ അഹമ്മദാബാദ് ബി.ജെ.എം.സി ആശുപത്രിയിൽ കുഞ്ഞിന് ജന്മം നൽകിയ യുവതിയിൽ നവംബർ ഒമ്പതിനാണ് രണ്ടാമത്തെ വൈറസ് സ്ഥിരീകരിച്ചത്.

70 വർഷങ്ങൾക്ക് മുൻപ് ആഫ്രിക്കയിലെ കുരങ്ങുകളിലാണ് സിക്ക വൈറസ് കണ്ടെത്തിയത്. ഡെങ്കിയും ചികുൻഗുനിയയും പരത്തുന്ന ഈഡിസ് ഈജിപ്‌തി വിഭാഗത്തിൽ പെട്ട കൊതുകളാണ് സിക്ക വൈറസും പരത്തുന്നത്. രോഗം ബാധിച്ച രോഗിയിൽ നിന്നും മറ്റൊരാളിലേക്ക് എത്തുന്ന കൊതുകൾ രോഗത്തെ പകർത്തുന്നു. നവജാത ശിശുകൾക്കാണ് വൈറസ് ബാധ പെട്ടെന്ന് ഏൽക്കുന്നത്. 2400 കുട്ടികളാണ് സിക്ക വൈറസ് ബാധയിൽ ബുദ്ധിമാന്ദ്യവുമായി ബ്രസീലിൽ ജനിച്ചത്. ബ്രസീലിൽ അപൂർവ്വ രോഗം ബാധിച്ച് കുട്ടികൾ മരിക്കുന്നത് സ്ഥിരമായപ്പോഴാണ് സിക്ക വൈറസ് ബാധ സ്ഥിരീക്കരിച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.