വാഷിംഗ്ടണ്‍ : സോഷ്യല്‍മീഡിയയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വിലക്ക് മറികടക്കാന്‍ സ്വന്തം സോഷ്യല്‍ നെറ്റ്വര്‍ക്ക് പ്ലാറ്റ്ഫോമുമായി മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്വിറ്ററും, ഫേസ്ബുക്കും വിലക്ക് ഒഴിവാക്കാത്ത പശ്ചാത്തലത്തിലാണ് ട്രംപിന്റെ നടപടി. ‘ട്രൂത്ത് സോഷ്യല്‍’ എന്ന് പേരിട്ട ആപ്പ് അടുത്ത മാസം പരീക്ഷണാടിസ്ഥാനത്തില്‍ പ്രവര്‍ത്തനം ആരംഭിക്കും.
തുടക്കത്തില്‍ തിരഞ്ഞെടുത്ത ചുരുക്കം ആള്‍ക്കാര്‍ക്ക് മാത്രമായിരിക്കും ആപ്പ് ലഭ്യമാകുക. ട്രംപ് മീഡിയ ആന്‍ഡ് ടെക്നോളജി ഗ്രൂപ്പിന്റെ കീഴിലായിരിക്കും പുതിയ ആപ്പ് പ്രവര്‍ത്തിക്കുക.സാമൂഹികമാധ്യമ ഭീമന്മാരുടെ അഹങ്കാരത്തിനെതിരെ പൊരാടാന്‍ വേണ്ടിയാണ് താന്‍ ഈ പുതിയ സാമൂഹികമാധ്യമം ആരംഭിക്കുന്നതെന്നും ട്രംപ് പറഞ്ഞു. അതേസമയം, കഴിഞ്ഞ മേയില്‍ ട്രംപ് ‘ഫ്രം ദ ഡെസ്ക് ഒഫ് ഡൊണാള്‍ഡ് ട്രംപ്’ എന്ന ഒരു ബ്ലോഗ് ആരംഭിച്ചിരുന്നു. എന്നാല്‍, പൊതുജനങ്ങളില്‍ നിന്ന് വേണ്ടത്ര പ്രതികരണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് ഒരു മാസത്തിനുള്ളില്‍ ബ്ലോഗ് നിര്‍ത്തിയിരുന്നു.
അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജനുവരിയില്‍ നടന്ന അക്രമ സംഭവങ്ങളെ തുടര്‍ന്നാണ് ട്രംപിന് ഫേസ്ബുക്കും ട്വിറ്ററും വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. തന്റെ അനുയായികളുമായി സംവദിക്കുന്നതിന് ട്രംപ് ഏറ്റവും കൂടുതല്‍ ആശ്രയിച്ചിരുന്നത് ഈ രണ്ട് സാമൂഹികമാധ്യമങ്ങളെയുമായിരുന്നു. ഇതിന് പിന്നാലെ ഇന്‍സ്റ്റാഗ്രാം, ഷെയര്‍ ചാറ്റ്, യൂട്യൂബ് എന്നിവയും ട്രംപിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.