സലാലയില്‍ മലയാളിക്കു വീണ്ടും ദാരുണാന്ത്യം

by Vadakkan | 17 February 2017 5:07 AM

ഒമാൻ : ഇടുക്കി നെടുങ്കണ്ടം സ്വദേശിനി ഷെബി (30)നെ ആണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയാതായി വാർത്തകൾ . വ്യാഴാഴ്ച വൈകുന്നേരം അഞ്ചരയോടെ ദോഫാര്‍ ക്ലബിന് സമീപത്തെ ഫ്ളാറ്റിലാണ് മൃതദേഹം കണ്ടെത്തിയത് എന്ന് കരുതുന്നു ഭര്‍ത്താവ് ജീവന്‍ സ്വകാര്യ സ്ഥാപനത്തില്‍ ഷെഫ് ആണ്.

ഷെബിന്‍ നഴ്സ് ആയി ജോലി നോക്കുകയായിരുന്നു. സംഭവം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. രണ്ടാഴ്ചക്കിടെ സലാലയില്‍ കൊല്ലപ്പെടുന്ന രണ്ടാമത്തെ മലയാളി യുവതിയാണ് ഷെബിന്‍.  ഒരു മാസത്തിനിടയില്‍ ദുരൂഹസാഹചര്യത്തില്‍ മരണപ്പെടുന്ന നാലാമത്തെ മലയാളിയും. മൂവാറ്റുപുഴക്കാരായ രണ്ടു യുവാക്കള്‍ സലാലയില്‍ മരണപ്പെട്ടിരുന്നു. ക്രെഷര്‍ നടത്താന്‍പോയ രണ്ടു യുവാക്കളാണ് നാട്ടിലേക്കു മടങ്ങാന്‍ നിശ്ചയിച്ച ശേഷം മരിച്ചത്.

തുടർച്ചയായുള്ള മലയാളികളുടെ അന്ത്യം സംശയങ്ങൾ സൃഷ്‌ടിക്കുന്നു, മോഷണശ്രമമോ മറ്റെന്തെകിലും ആണോ തുടർച്ചയായ മരണങ്ങൾ ദുരൂഹ സാഹചര്യത്തിൽ ഉണ്ടാവുന്നത്? പലരും അറിഞ്ഞിട്ടും നിയമപരമായി കാരണങ്ങൾ കണ്ടെത്താൻ കഴിയുന്നില്ല എന്നത് ദുഖകരമാണ് .തുടർച്ചയായുള്ള കൊലപാതകകങ്ങൾ ഗവൺമെന്റിന്റെ ശ്രദ്ധയിൽ എത്തിക്കേണ്ടിയത് അത്യാവശ്യം ആണ് ഇവിടെ വിശദവിവരങ്ങൾ ഇപ്പോഴും ലഭ്യമല്ല

Source URL: https://padayali.com/%e0%b4%b8%e0%b4%b2%e0%b4%be%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b5%81-%e0%b4%b5%e0%b5%80%e0%b4%a3/