സമൂഹ മാധ്യമങ്ങള്‍ അതിരുകടക്കരുത്: അബുദാബി പൊലീസ്

സമൂഹ മാധ്യമങ്ങള്‍ അതിരുകടക്കരുത്: അബുദാബി പൊലീസ്
February 26 11:01 2017 Print This Article

അബുദാബി:  സമൂഹ മാധ്യമങ്ങൾ അതിരു കടക്കരുത് എന്ന് അബുദാബി പൊലീസിൻറെ താക്കീത്. അപരനെ അപകീർത്തിപ്പെടുത്തുന്നതിനും ധനസമ്പാദനത്തിനുമായി സോഷ്യൽ മീഡിയ ഉപയോഗിക്കുന്നവർക്കെതിരെ ശക്തമായ താക്കിത് .സാമൂഹ്യ മാധ്യമങ്ങൾ ദുരുപയോഗം ചെയ്താൽ കർശന നിയമത്തിനു വിധേയപ്പെടുത്തും എന്ന് അറിയിക്കുകയുണ്ടായി .

ആശ്വാസമല്ലാത്തതും അടിസ്ഥാനമില്ലാത്തതുമായ വാർത്തകളുടെ പ്രചരണം ചിലർ പരിധിവിട്ട ആശയങ്ങൾ പ്രചരിപ്പിക്കുന്നതും സോഷ്യൽ മീഡിയകൾ ഉപയോഗിക്കുന്നവരുടെ ശ്രദ്ധയിലേക്കാണ്. വ്യക്തികളുടെയോ കുടുംബങ്ങളുടെയോ സ്വകാര്യതകൾ സമൂഹ മാധ്യമങ്ങൾ വഴി പ്രസിദ്ധ പ്പെടുത്തുന്നതും കുറ്റകരമാണെന്ന് അബുദാബി പോലീസ് പറയുകയുണ്ടായി …

അതുകൊണ്ട് ഏതെങ്കിലും തരത്തിലുള്ള സ്വകാര്യ വിവരങ്ങൾ , വാർത്തകൾ , ചിത്രങ്ങൾ, വീഡിയോ ദൃശ്യങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിൽ നിന്നും ജനങ്ങൾ വിട്ടുനിൽക്കണമെന്നു തലസ്ഥാന പൊലീസ് ഹെഡ് ക്വാട്ടേഴ്‌സ് അധികൃതർ അറിയിച്ചു .ഇത്തരക്കാർക്കെതിരെ 2011 ലെ ഫെഡറൽ ഐ ടി നിയമം നമ്പർ 5 പ്രകാരമായിരിക്കും കേസെടുക്കുകയെന്നും പൊലീസ് അറിയിപ്പിൽ പറയുന്നു

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.