സമാധാന നൊബേല്‍ സമ്മാനം ആണവായുധ നിരോധന സംഘടനക്ക്

സമാധാന നൊബേല്‍ സമ്മാനം ആണവായുധ നിരോധന സംഘടനക്ക്
October 06 19:07 2017 Print This Article

ഒാസ്ലോ: ആണവായുധത്തിനെതിരെ പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയായ (ഇന്‍ര്‍നാഷണല്‍ ക്യാമ്ബൈന്‍ അബോളിഷ് ന്യൂക്ലിയര്‍ വെപ്പണ്‍, ഐ.സി.എ.എന്‍) സംഘടനക്ക് 2017ലെ സമാധാനത്തിനുള്ള നൊബേല്‍ പുരസ്കാരം. ആണവായുധ നിര്‍മാര്‍ജനത്തിനും നിര്‍വ്യാപനത്തിനും വേണ്ടി ജനീവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സംഘടനയാണ് ഐ.സി.എ.എന്‍.

100 രാജ്യങ്ങളിലായുള്ള ഐ.സി.എ.എന്‍ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ആണവ നിരായുധീകരണ ഉടമ്ബടി പ്രാബല്യത്തില്‍ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. 2007ലാണ് സംഘടന നിലവില്‍ വന്നത്. 2006 ല്‍ നൊബേലിന് അര്‍ഹരായ, ആണവയുദ്ധത്തിന് എതിരെ പ്രവര്‍ത്തിക്കുന്ന ഫിസിഷ്യന്‍മാരുടെ രാജ്യാന്തര സംഘടന (ഇന്‍റര്‍നാഷനല്‍ ഫിസിഷ്യന്‍സ് ഫോര്‍ ദി പ്രിവന്‍ഷന്‍ ഓഫ് ന്യൂക്ലിയര്‍ വാര്‍) ഫിന്‍ലന്‍ഡില്‍ നടന്ന കോണ്‍ഗ്രസിലാണ് ഐസിഎഎന്‍ രൂപീകരിച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.