സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി

സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി
August 09 19:52 2017 Print This Article

പാണത്തൂര്‍: കാണാതായ മൂന്ന് വയസുകാരി സന ഫാത്തിമയുടെ മൃതദേഹം കണ്ടെത്തി. പാണത്തൂര്‍ പവിത്രംകയം പുഴയിലെ മരത്തില്‍ കുടുങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി

പാണത്തൂര്‍ ടൗണിലെ ഓട്ടോ ഡ്രൈവര്‍ ബാപ്പുകയത്തെ ഇബ്രാഹിമിന്റെ മകള്‍ സനയെ ആഗസ്​റ്റ്​ മൂന്നിന്​ വൈകിട്ട് നാലു മണിയോടെയാണ് കാണാതായത്. വീടിനു തൊട്ടടുത്തായുള്ള അങ്കണവാടിയില്‍ നിന്നു കുട്ടിയെ ഉമ്മ ഹഫീന കൂട്ടിക്കൊണ്ടുവന്നതായിരുന്നു. പിന്നീട് വീടി​​​െന്‍റ മുറ്റത്ത്​ കളിച്ചു കൊണ്ടിരിക്കുന്നതിനിടെ പെട്ടെന്ന് കാണാതാവുകയായിരുന്നു.

തുടര്‍ന്ന് ഫയര്‍ഫോഴ്സും പോലീസും നാട്ടുകാരും തിരച്ചില്‍ നടത്തിവരികയായിരുന്നു. തിരച്ചിലിനി​ടെ വീടിനു സമീപത്തെ കനാലിനടുത്ത്​ ചെരുപ്പുകള്‍ കണ്ടെത്തിയിരുന്നു. കനാലില്‍ വീണുപോയിരിക്കാം എന്ന നിഗമനത്തില്‍ തിരച്ചില്‍ തുടര്‍ന്നു. കനാല്‍ എത്തിച്ചേരുന്ന പുഴയിലും തിര​െഞ്ഞങ്കിലും കണ്ടെത്താനായിരുന്നില്ല.

അതിനിടെ കുട്ടി​െയ ആരെങ്കിലും തട്ടിക്കൊണ്ടു​ പോയതായിരിക്കാമെന്ന സംശയവും ഉയര്‍ന്നിരുന്നു. ഇബ്രാഹിമിന്റെ രണ്ടു മക്കളില്‍ മൂത്ത കുട്ടിയാണ് സനാ ഫാത്തിമ.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.