സംസ്ഥാനത്ത് മഴ ശക്തമായി തുടരും: ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് മഴ ശക്തമായി തുടരും: ജാഗ്രതാ നിര്‍ദ്ദേശം
July 16 12:30 2018 Print This Article

കൊച്ചി: കനത്ത മഴയില്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വ്യാപക നാശനഷ്ടം.കനത്ത മഴയില്‍ കൊച്ചി നഗരം വെള്ളത്തിലായി.

വ്യാഴാഴ്ച വരെ മഴ ശക്തമായി തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
കോട്ടയത്ത് മൂന്നിടത്ത് ഉരുള്‍ പൊട്ടി. പൂഞ്ഞാര്‍ ,തീക്കോയി, കൂട്ടിക്കല്‍ എന്നിവിടങ്ങളിലാണ് ഉരുള്‍പൊട്ടലുണ്ടായത്. ഇവിടെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. കൊല്ലത്തും എറണാകുളത്തും കനത്ത മഴ തുടരുകയാണ്. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. ട്രെയിനുകള്‍ വൈകിയാണോടുന്നത്. എറണാളം എം.ജി റോഡിലും കെ.എസ്.ആര്‍.ടിസി സ്റ്റാന്‍ഡിലും വെള്ളം കയറി. കുട്ടനാട്ടില്‍ വ്യാപക കൃഷി നാശം.

ഏലൂര്‍ പാതാളം ഹൈസ്‌കൂള്‍ , ഏലൂര്‍ ഗവ. എല്‍. പി.സ്‌കൂളില്‍ ദുരിതാശ്വാസ ക്യാമ്ബുകള്‍ തുടങ്ങി പാതാളം കോളനിയിലെ 32 ഓളം കുടുംബങ്ങള്‍ വെള്ളത്തിനടിയിലായി ,ഏലൂര്‍ മേത്താനം കുഴിക്കണ്ടം തോടു ഭാഗങ്ങളിലും വെള്ളം കയറിത്തുടങ്ങി കനത്ത മഴയെ തുടര്‍ന്ന് മുപ്പത്തടം എം.കെ.കെ.നഗറിലെ ഒരു വീടിന്റെ മതില്‍ ഇടിഞ്ഞു വീണു പല സ്ഥലങ്ങളിലെയും രക്ഷ പ്രവര്‍ത്തനത്തില്‍ കൗണ്‍സിലര്‍മാരും , ബി ജെ പി പ്രവര്‍ത്തകരായ പ്രമോദ് കുമാര്‍ ,കെ.ആര്‍. കെ പ്രസാദ് ,ഉല്ലാസ് കുമാര്‍ , ബിന്ദു പുളിയാന നവല്‍കുമാര്‍ , എ സുനില്‍കുമാര്‍ ,മുപ്പത്തടം സേവഭാരതി പ്രവര്‍ത്തകരായ പി.കെ. സദാശിവന്‍ പിള്ള ( ഹെഡ്ട്രാക് മേഖല ഭാരവാഹി) , ഗോകുല്‍ ദാസ് അഭിരാമി ഇ . എന്‍ , അനില്‍കുമാര്‍ ,മോഹന്‍ ദാസ് , തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു

കമ്മട്ടിപ്പാടത്തെ വീടുകളിലെല്ലാം വെള്ളംകയറി. എംജി റോഡിലും വെള്ളം കയറി. കെ.എസ്‌ആര്‍ടിസി സ്റ്റാന്‍ഡ് പൂര്‍ണമായും വെള്ളത്തിലായി. പൂത്തോട്ടയില്‍ വീടിന് മുകളിലേക്ക് മരം കടപുഴകി വീണു. പെരിയാറും മീനച്ചിലാറും കരകവിഞ്ഞൊഴുകുകയാണ്. എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ട്രാക്കുകളെല്ലാം വെള്ളത്തിലാണ്. ആലപ്പുഴ ചന്തിരൂരില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനിന് മുകളിലേക്ക് മരം വീണു. മംഗലാപുരം-കൊച്ചുവേളി അന്ത്യോദയ എക്സ്പ്രസിന് മുകളിലേക്കാണ് രാവിലെ 6.45 ഓടെ മരംവീണത്. ട്രെയിന്റെ ഏറ്റവും പിന്നിലെ ബോഗിക്ക് മുകളിലാണ് മരം വീണത്. ആളപായമില്ല. ആലപ്പുഴ വഴിയുള്ള ട്രെയിനുകളെല്ലാം വൈകിയാണ് ഓടുന്നത്.

കോട്ടയം ജില്ലയിലെ മലയോര മേഖലയില്‍ ഉരുള്‍പൊട്ടലിന് സാധ്യതയുണ്ടെന്ന മുന്നറിയിപ്പും പുറപ്പെടുവിച്ചിട്ടുണ്ട്. നെടുങ്കണ്ടം കല്ലാര്‍ ഡാം ഉടന്‍ തുറന്നുവിടുമെന്ന അറിയിപ്പ് നല്‍കിയിട്ടുണ്ട്. പരിസരവാസികള്‍ ജാഗ്രത പാലിക്കണം. ആലപ്പുഴ-ചങ്ങനാശ്ശേരി എസി റോഡില്‍ വെള്ളം കയറി. ഇതുവഴിയുള്ള സര്‍വീസ് കെഎസ്‌ആര്‍ടിസി താത്കാലികമായി നിര്‍ത്തിവെച്ചു. കുട്ടനാട്ടില്‍ 500 ഏക്കര്‍ കൃഷി നശിച്ചു. പലയിടത്തും മടവീണു.

കോട്ടയം-ചേര്‍ത്തല റൂട്ടില്‍ മരംകടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. കുമരകം ചക്രം പടിക്ക് സമീപമാണ് മരം വീണത്. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മണിക്കൂറില്‍ 70 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. മലപ്പുറം ചങ്ങരംകുളത്തും പൊന്നാനിയിലും ശക്തമായ കാറ്റില്‍ വ്യാപക നാശമുണ്ടായി. പൊന്നാനി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. കേരള, എം.ജി സര്‍വകലാശാലകള്‍ തിങ്കളാഴ്ചത്തെ പരീക്ഷകള്‍ മാറ്റിവച്ചു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.