തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ആശങ്ക വര്‍ധിക്കുന്നു. രോഗം ബാധിച്ചവരുടെ ദിനംപ്രതിയുള്ള കണക്കിലെ എണ്ണം ആദ്യമായി ആയിരം കടന്നു. 1038 പേര്‍ക്കാണ് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 785 പേര്‍ക്ക് സന്പര്ക്കത്തിലൂടെയാണു രോഗം ബാധിച്ചത്. 57 പേരുടെ സന്പര്‍ക്ക ഉറവിടം വ്യക്തമല്ല.
രോഗം സ്ഥിരീകരിക്കപ്പെ ട്ടവരില് 87 പേര് വിദേശത്തു നിന്നും 109 പേര് മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 272 പേരുടെ രോഗം ഭേദമായി. സംസ്ഥാനത്ത് 1,59,777 പേര് നിരീക്ഷണത്തിലുണ്ട്. ആശുപത്രിയില്‍ 9039 പേര് നിരീക്ഷണത്തില്‍ കഴിയുന്നു. ഒരു മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇടുക്കി സ്വദേശി നാരായണന് (75) ആണ് മരിച്ചത്.
1264 പേരെയാണ് പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. …… സംസ്ഥാനത്ത് ആകെ 8818 പേര് കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നതായും മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
രോഗം സ്ഥിരീകരിച്ചവരുടെ ജില്ലതിരിച്ചുള്ള കണക്ക് ചുവടെ. തിരുവനന്തപുരം -226 , കൊല്ലം- 133, ആലപ്പുഴ- 120, കാസര്‍ഗോഡ്- 101, എറണാകുളം- 92, മലപ്പുറം 61, തൃശൂര്‍- 56, കോട്ടയം- 51, പത്തനംതിട്ട- 49, ഇടുക്കി- 43, കണ്ണൂര്‍- 43, കോഴിക്കോട്-25, വയനാട്- നാല്.
Comment:*
Nickname*
E-mail*
Website