സംസ്ഥാനത്ത് ജില്ലകളിലേക്കുള്ള കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചു

സംസ്ഥാനത്ത് ജില്ലകളിലേക്കുള്ള കൊവിഡ് വാക്സിന്‍ വിതരണം ആരംഭിച്ചു
January 13 20:31 2021 Print This Article

തിരുവനന്തപുരം: സംസ്ഥാനത്ത് എല്ലാ ജില്ലകളിലേക്കും കൊവിഡ് വാക്‌സിന്‍ വിതരണം ആരംഭിച്ചതായി ആരോഗ്യ മന്ത്രി കെ.കെ ശൈലജ ടീച്ചര്‍.

പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്‌ഓഫ് ഇന്ത്യയില്‍ നിന്നുള്ള കൊവിഷീല്‍ഡ് വാക്‌സിനുകള്‍ വിമാനമാര്‍ഗമാണ് കൊച്ചി, തിരുവനന്തപുരം വിമാനത്താവങ്ങളില്‍ എത്തിച്ചത്. സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്‌സിനുകളാണ് എത്തിയത്.

കൊച്ചിയിലെത്തിച്ച 1,80,000 ഡോസ് വാക്‌സിനുകള്‍ എറണാകുളം റീജ്യനല്‍ വാക്‌സിന്‍ സ്റ്റോറിലും 1,19,500 ഡോസ് വാക്‌സിനുകള്‍ കോഴിക്കോട് റീജ്യനല്‍ വാക്‌സിന്‍ സ്റ്റോറിലും തിരുവനന്തപുരത്തെത്തിച്ച 1,34,000 ഡോസ് വാക്‌സിനുകള്‍ തിരുവനന്തപുരത്തെ റീജ്യനല്‍ വാക്‌സിന്‍ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്‌സിനില്‍ 1,100 ഡോസ് മാഹിലേക്കുള്ളതാണ്.

റീജ്യനല്‍ സംഭരണ കേന്ദ്രങ്ങളില്‍ എത്തിച്ച വാക്‌സിന്‍ ഉടന്‍ നടപടിക്രമങ്ങള്‍ പാലിച്ച്‌ ജില്ലകളിലേക്ക് വിതരണം ചെയ്തു തുടങ്ങിയിട്ടുണ്ട്. റീജ്യനല്‍ വാക്‌സിന്‍ സ്റ്റോറില്‍നിന്ന് അതത് ജില്ലാ വാക്‌സിന്‍ സ്റ്റോറുകളിലാണ് എത്തിക്കുന്നത്. അവിടെ നിന്നാണ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ത്തിക്കുക. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍ഗോഡ് 6,860 എന്നിങ്ങനെ ഡോസ് വാക്‌സിനുകളാണ് വിതരണം ചെയ്യുന്നത്.

സംസ്ഥാനത്ത് ആദ്യഘട്ടമായി 133 കേന്ദ്രങ്ങളിലാണ് ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കുന്നത്. എല്ലാ കേന്ദ്രങ്ങളിലും വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കുന്നത്. കൊവിഡ് വാക്‌സിനേഷനായി ഇതുവരെ 3,68,866 പേരാണ് രജിസ്റ്റര്‍ ചെയ്തത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യ മേഖലയിലെ 1,95,613 പേരുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.