സുപ്രീം കോടതി ശിക്ഷിച്ച അണ്ണാ ഡിഎംകെ ജനറല്‍ സെക്രട്ടറി വി കെ ശശികല പരപ്പന അഗ്രഹാരകോടതിയില് കീഴടങ്ങി . ഇന്ന് വൈകുന്നേരം 5.15 ഓടുകൂടി. ചെന്നൈയില്‍ നിന്ന് റോഡ് മാര്‍ഗം ബംഗളൂരുവിലേക്ക് തിരിച്ച ശശികലയ്ക്ക് കനത്ത സുരക്ഷയാണ് കോടതി വളപ്പില്‍ ഒരുക്കിയിരുന്നത്.
സുരക്ഷ പ്രശ്നങ്ങളെ തുര്‍ന്ന് ജയില്‍ വളപ്പില്‍ തയാറാക്കിയ പ്രത്യേക കോടതി മുറിയിലാണ് ശശികല ഹാജരായത്. കൂട്ടുപ്രതികളിലൊരാളായ ഇളവരശിയും കോടതിയില്‍ കീഴടങ്ങാനെത്തി. ശശികലയുടെ ‘ഭര്‍ത്താവ് എം. നടരാജനും മുതിര്‍ന്ന നേതാക്കളും കോടതിയില്‍ എത്തിയിട്ടുണ്ട്. കനത്ത സുരക്ഷയാണ് ശശികലയെയും മറ്റു രണ്ടു പ്രതികളെയും പാര്‍പ്പിക്കാനുള്ള ബെംഗളൂരുവിലെ പാരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് ഒരുക്കിയിരിക്കുന്നത്.
അതിനിടെ ശശികലയ്ക്ക് മരുന്നും വസ്ത്രങ്ങളുമായെത്തിയ തമിഴ്നാട് രജിസ്ട്രേഷന് വാഹനം ജയിലിനു വെളിയില്‍ അജ്ഞാതര്‍ അടിച്ചു തകര്‍ത്തു. പരപ്പന അഗ്രഹാര ജയില്‍ പരിസരത്ത് ജയില്‍ പരിസരത്ത് സംഘര്‍ഷം നിലനില്‍ക്കുകയാണ്. ജയിലിന്റെ മൂന്നു കിലോമീറ്റര്‍ ചുറ്റളവില്‍ നിരോധനാജ്ഞയും പുറപ്പെടുവിച്ചിട്ടുണ്ട്.
Comment:*
Nickname*
E-mail*
Website