വിശ്വാസികൾ ആശങ്കയിൽ…!!!

വിശ്വാസികൾ ആശങ്കയിൽ…!!!
February 09 17:01 2017 Print This Article

മുഖ്യ ധാര പെന്തക്കോസ്തുസഭയിലേക്കുള്ള ചിലരുടെ പെട്ടെന്നുള്ള മുന്നേറ്റം ആത്മീയതയുടെ അതി പ്രസരത്തിനു സഹായം ആകുമോ ? അല്ലങ്കിൽ അതിന്റെ പിന്നിലെ ഉദ്ദേശശുദ്ധി എന്തായിരിക്കാം ? അതിശയിക്കാൻ ഒന്നുമില്ല എന്ന് വിശ്വാസ സമൂഹം. പല്ലു കൊഴിഞ്ഞ സിംഹത്തിന്റെ ദയനീയ അവസ്ഥയിൽ ആണ് ഇപ്പോൾ പല പഴയ അഗ്നിനാവുകാർ. അതുകൊണ്ടാണല്ലോ കൊട്ടാരക്കര ദൈവത്തെ എല്ലാ പ്രസംഗ വേദികളിലും പൂജിക്കുന്നത് എന്നാണ് കൊട്ടാരക്കാരായ വിശ്വാസികൾ പറയുന്നത് പറയാതെവയ്യ.

ഇന്ത്യാ പെന്തക്കോസ്തു സഭക്ക് കുറച്ചു മൂല്യങ്ങൾ ഉണ്ടായിരുന്നു. പലരും ദുരുപദേശക്കാരെ മാറ്റി നിർത്തി സഭയെ മൂല്യത്തോടെ പിടിച്ചു നിർത്താൻ ശ്രമിച്ചു. എന്നാൽ ആഭരണത്തെ എതിർക്കുന്നവർ ആഭരണം ഇടുന്നവർക്ക്‌ പ്രസംഗിക്കാൻ വേദി ഒരുക്കുന്നു. ദുരുപദേശക്കാരെ സ്റ്റേജിൽ വിലസാൻ അനുവദിക്കും, സഭയുടെ ഈ പോക്ക് എങ്ങോട്ടാണ് ? ഐപിസിയെ മുടിപ്പിക്കാൻ നടക്കുന്ന ഒരുത്തനെയും ഇപ്പോൾ കുടുംന്പ ക്ലാസെടുക്കാൻ ഏല്പിച്ചിട്ടുണ്ട്. മറ്റൊരുത്തൻ രണ്ടാം കെട്ടുകാരെ ഒരു ഉപാധികളും ഇല്ലാതെ കെട്ടിക്കുന്നവൻ, ഇവരെ കൊണ്ട് അരങ്ങു വാഴുന്ന ഐപിസിയുടെ ഗതി എന്താകും എന്നാണ് ഇപ്പോൾ സമൂഹത്തിന്റെ ആശങ്ക. അല്ല ആർക്കു ചേതം, ഇപ്പോൾ വിശ്വാസികൾ പറയുന്നത് ഇതിലും നല്ലതു മാർത്തോമായും യാക്കോബയും ആണന്നോർക്കണം. അവിടെയാണങ്കിൽ ഇപ്പോൾ സ്നാനവും ഉപദേശവും ഒക്കെയുണ്ട്, ഡാൻസും പാട്ടും ഇത്തിരി കുറവുണ്ട് എന്നേയുള്ളു. ടിനു എന്ന കൊട്ടാരക്കര ദൈവം ഇല്ലാത്ത ഒരു കൺവെൻഷനും ഇല്ലാതായി ഇപ്പോൾ ഐപിസിയിൽ. ഇതിന്റെ പിന്നിലെ കാര്യാസാധകർ ആരൊക്കെയാണ് അപ്പോൾ തന്നെ വ്യക്തമായല്ലോ.

ഐ പി സിയിലെ ജനപ്രീതി പ്രാസംഗികർ ആരും തന്നെ സ്റേജിൽ തലകുത്തി മറിഞ്ഞാലും ജനംതിക്കി കൂടില്ല എന്ന തിരിച്ചറിവാണ് ഇവരെ ഇതിനു പ്രേരിപ്പിക്കുന്നത് എന്ന് പരക്കെ ആക്ഷേപം ഉണ്ട്. ടിനുവിന്റെ വഴികാട്ടിയായി ഇപ്പോൾ ‘കോളപുള്ളിയപ്പൻ’ എന്നാണ് ആരോപണം. വിശ്വാസികൾ പറയുന്നത് ഇങ്ങനെ, ഇദ്ദേഹം ദുരുപദേശകൻ ആണ് .ഇദ്ദേഹത്തിന്റെ കൂട്ടായ്മകളിൽ പോകരുത് എന്ന് യുവാക്കളെയും യുവതികളെയും ഐ പി സി പാസ്റ്റർമാർ വിലക്കുന്നു. അപ്പോൾ തന്നെ ഇദ്ദേഹത്തെ ഒഴിവാക്കാൻ പറ്റാത്ത വിധത്തിൽ ചിലരുടെ ചാനലുകളിൽ ഇദ്ദേഹം ഒറിജിനൽ വചനവുമായി പ്രത്യക്ഷപ്പെടുന്നു. മറ്റൊരിടത്തു ബെന്നിഹിൻ മിനിസ്ട്രിയുടെ ഭാഗമായി ഊത്ത്, വീഴ്ത്തൽ, പറപ്പിക്കൽ, കണ്ണടമാറ്റിക്കൽ, ( സ്വന്തമായി കണ്ണട ഇല്ലാതെ കാണുകയും ഇല്ലാ ) തുടങ്ങി അനേക ജാലവിദ്യകൾ ഇല്ലാതില്ല. ആകെക്കൂടി നാടോടുമ്പോൾ ഉള്ള ചേരയുടെ രൂപവും ഭാവവും, ആരുടെ എടുത്തു എന്ത് പ്രയാഗിക്കണം എന്ന കൊട്ടാരക്കാരൻ ദൈവത്തിന്റെ കഴിവാണ് ഐപിസിക്കും ഗുണം ആയി മാറിയത്.

അമേരിക്കയിൽ ബെന്നിഹിൻ മിനിസ്ടറി, ലണ്ടനിൽ പിളർപ്പ് മിനിസ്ടറി. ഗൾഫിൽ കണ്ണട മാറ്റൽ തുടങ്ങി ഏതു വേണം എന്ന് പറഞ്ഞാൽ മതി, സ്റ്റോക്ക് ഉണ്ട്. കഴിഞ്ഞകലങ്ങളിൽ ദുരുപദേശക്കാരുടെ തള്ളൽ നിർത്താൻ പല ദൈവദാസന്മാരും വലിയ വില കൊടുത്തു, എന്നാൽ നെടുവേലിയച്ചായൻ ഇവരെ അകത്തേക്ക് വലിച്ചെടുത്തു ശാപം മുറിക്കൽ. പാമ്പുപോലെ മിനിസ്ടറി നടത്തുന്നവരെയാണ് ഇദ്ദേഹത്തിന് ഇപ്പോൾ ആവശ്യം.പ്രസ്ഥാനത്തിന്റെ സെക്രട്ടറി ആണ് എന്നോർക്കുമ്പോൾ സഹതപിക്കാനേ കഴിയു. സ്റ്റേറ്റ് പ്രസിഡന്റ് ആഭരണത്തെ എതിർത്ത് പ്രസ്‌താവന ഇറക്കുകയും രവി മണിയെ പോലെ ആഭരണം ഇടുന്നവരെ ക്ലാസ്സെടുപ്പിക്കാൻ അനുവദിക്കുകയും ചെയ്യുന്നതിൽ പരക്കെ ആക്ഷേപം ഇല്ലാതില്ല. ശുശ്രൂഷകർക്കു ക്ലാസെടുക്കാൻ ഒരു മോഹനൻ മാഷിനെ അകത്തെടുക്കുന്നു.എന്തൊക്കെ കാണണം തമിഴ് നാട്ടിലെ സഭ വളർച്ചയാണോ കേരളത്തിലെ. എന്തായാലും പ്രസിഡന്റും സെക്രട്ടറിയും കൂടി സഭ കുട്ടിച്ചോറാക്കും എന്നതിൽ സംശയം ഇല്ലേ ഇല്ല.

ഇപ്പോൾ ഐപിസിയുടെ കൗൺസിലിൽ പറയുന്ന കാര്യങ്ങൾക്കു യാതൊരു വിലയും ഇല്ല എന്നാണ് പരക്കെ ആക്ഷേപം. വിശ്വാസികളുടെ ആശയക്കുഴപ്പം ഇതിൽ ആർ പറയുന്നത് വിശ്വസിക്കണം. കഴിഞ്ഞകാലങ്ങളിൽ ഐപിസി വിലക്കി മാറ്റി നിർത്തിയവരെ കൊണ്ട് ഇപ്പോൾ സ്റ്റേജ് നിറക്കുമ്പോൾ ഇവർ വഞ്ചിക്കുന്നത് ദൈവ വചനത്തെയോ വിശ്വാസ സമൂഹത്തെയോ ?

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.