തിരുവനന്തപുരം: തിരുവനന്തപുരത്ത് ദമ്ബതികള്‍ ആത്മഹത്യ ചെയ്യാനിടയാക്കിയ വിവാദ ഭൂമിയുടെ ഉടമസ്ഥാവകാശത്തില്‍ വീണ്ടും ആശയക്കുഴപ്പം. ഈ ഭൂമി വസന്ത വില കൊടുത്ത് വാങ്ങിയെന്നായിരുന്നു നെയ്യാറ്റിന്‍കര തഹസില്‍ദാറുടെ ആദ്യ അന്വേഷണ റിപ്പോര്‍ട്ട്.
അതെ സമയം, ലക്ഷം വീട് പദ്ധതിക്കായി അനുവദിച്ച ഭൂമി വസന്ത വാങ്ങിയതില്‍ പ്രത്യേക അന്വേഷണം വേണമെന്ന് ലാന്റ് റവന്യൂ കമ്മീഷണര്‍ നിര്‍ദ്ദേശിച്ചിരുന്നു. സുകുമാരന്‍ നായര്‍ എന്ന വ്യക്തിക്ക് പട്ടയം അനുവദിച്ച ഭൂമിയാണിത്. 1989ലാണ് പട്ടയം അനുവദിക്കുന്നത്. ലക്ഷം വീടിന് അനുവദിച്ച പട്ടയഭൂമി കൈമാറ്റം ചെയ്യാന്‍ പാടില്ലെന്ന് 1997ല്‍ സര്‍ക്കാര്‍ ഉത്തരവുണ്ട്.
സുകുമാരന്‍ നായരുടെ മരണശേഷം സുകുമാരന്‍നായരുടെ അമ്മ വനജാക്ഷി 2001ല്‍ ഈ ഭൂമി സുഗന്ധിക്ക് വിറ്റു. സുഗന്ധിയില്‍ നിന്നാണ് ഈ ഭൂമി വസന്ത വാങ്ങുന്നത്. സുകുമാരന്‍നായരുടെ ഭാര്യ ഉഷ കോടതിയില്‍ കൊടുത്ത കേസ് ഒത്തുതീര്‍പ്പാക്കിയതിന്റെ ഭാഗമായി വസന്തക്ക് പോക്കുവരവ് നല്‍കിയെന്നാണ് അതിയന്നൂര്‍ വില്ലേജിലെ രേഖകളിലുള്ളത്.
എന്നാല്‍, ഇത്തരത്തില്‍ ഒരു കേസ് കൊടുത്തിട്ടില്ലെന്നാണ് റവന്യൂ അന്വേഷണ സംഘത്തിന് ഉഷ നല്‍കിയിരിക്കുന്ന മൊഴി. ഇത്തരം ഒരു സാഹചര്യത്തില്‍ വിശദമായ അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് കലക്ടര്‍.
Comment:*
Nickname*
E-mail*
Website