വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവം : ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവം : ജില്ലാ കളക്ടര്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി
August 04 20:30 2022 Print This Article

കൊച്ചി: എറണാകുളത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിക്കാന്‍ വൈകിയ സംഭവത്തില്‍ ജില്ലാ കളക്ടര്‍ രേണു രാജിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി.

അവധി പ്രഖ്യാപനത്തിന് മാര്‍ഗ്ഗരേഖകളടക്കം വേണമെന്നാണ് ആവശ്യം. വിഷയത്തില്‍ കളക്ടര്‍ രേണു രാജിനോട് റിപ്പോര്‍ട്ട് തേടണമെന്നും ഹര്‍ജിയിലുണ്ട്.

എറണാകുളം സ്വദേശി അഡ്വ. എം ആര്‍ ധനില്‍ ആണ് ഹര്‍ജിക്കാരന്‍. അവധി പ്രഖ്യാപനത്തിലെ ആശയക്കുഴപ്പം ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഹര്‍ജിക്കാരന്‍ പറയുന്നു. ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ച കളക്ടറുടെ നടപടിയെച്ചൊല്ലി അടിമുടി ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഭൂരിഭാഗം സ്കൂളുകളും പ്രവര്‍ത്തിച്ച്‌ തുടങ്ങിയതിന് പിന്നാലെ അവധി നല്‍കിയ തീരുമാനത്തിന് എതിരെ രക്ഷിതാക്കളടക്കമുള്ളവര്‍ രംഗത്തെത്തുകയായിരുന്നു. കളക്ടറുടെ ഫേസ്ബുക്ക് പേജില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നു.

എറണാകുളം ജില്ലയില്‍ ഇന്നലെ രാത്രി തുടങ്ങിയതാണ് കനത്ത മഴ. എന്നാല്‍ സ്കൂളുകള്‍ക്ക് അവധി നല്‍കി കളക്ടറുടെ ഉത്തരവ് ഇറങ്ങിയത് ഇന്ന് രാവിലെ 8.25ന്. ഇതിനകം ഭൂരിഭാഗം കുട്ടികളും സ്കൂളില്‍ എത്തിയിരുന്നു. പരീക്ഷകളും ഉച്ചഭക്ഷണത്തിനുള്ള ഒരുക്കങ്ങളും സ്കൂളുകളില്‍ തുടങ്ങി.

പരാതികള്‍ വ്യാപകമായതോടെ പ്രവര്‍ത്തനം ആരംഭിച്ച സ്കൂളുകള്‍ അടക്കേണ്ടതില്ലെന്നും സ്കൂളുകളിലെത്തിയ വിദ്യാര്‍ത്ഥികളെ തിരിച്ച്‌ അയക്കേണ്ടതില്ലെന്നും കളക്ടര്‍ വിശദീകരണ കുറിപ്പ് ഇറക്കി. ഇതിനകം കുട്ടികളെ മടക്കി അയക്കേണ്ടതില്ലെന്നും ഉച്ചയോടെ സ്കൂളുകള്‍ അടയ്ക്കാനും പല സ്കൂളുകളും സ്വന്തം നിലയ്ക്ക് തീരുമാനം എടുത്തിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.