കവന്‍ട്രി : സ്വാന്‍സിയയില്‍ വെറും രണ്ടാഴ്ച മുൻപ് മാത്രം എത്തിയ കുറുപ്പംപടി സ്വദേശിയായ ശ്രീ ബിജു പത്രോസാണ് (48 വയസ്സ്) ഏപ്രിൽ 27 ന് മരണമടഞ്ഞത്.
നാട്ടില്‍ വച്ച് തന്നെ ഉദര സംബന്ധമായ അസുഖത്തിന് ചികിത്സയില്‍ ആയിരുന്നു ബിജു പത്രോസ് എന്നാണ് സ്വാന്‍സിയയില്‍ നിന്നും ലഭ്യമായ വിവരം. മുടങ്ങാതെ കഴിക്കേണ്ട മരുന്നുകള്‍ ഉണ്ടായിരുന്നെങ്കിലും കഴിഞ്ഞ ദിവസം രോഗാവസ്ഥ അല്പം കഠിനം ആയെങ്കിലും ആരെയും ബുദ്ധിമുട്ടിക്കണ്ട എന്ന ചിന്തയില്‍ ആശുപത്രിയിലെത്താന്‍ വൈകി എന്നും പറയപ്പെടുന്നു.
ഒടുവില്‍ രക്തം ഛര്‍ദിച്ച ഘട്ടത്തിലാണ് സ്വാന്‍സി മോറീസ്റ്റാന് ഹോസ്പിറ്റലില്‍ എത്തുന്നത്. ഹോസ്പിറ്റിലിൽ പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് ഉടന്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു എങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല വെറും നാലു മാസത്തെ യു കെ ജീവിത പരിചയം മാത്രമാണ് ബിജുവിന്റെ ഭാര്യ മഞ്ജുവിന് ഉള്ളത് എന്നതിനാല്‍ സ്വാന്‍സിയ മലയാളികളില്‍ നല്ല പങ്കിനും ഈ കുടുംബം അപരിചിതരുമാണ്.
എന്നാല്‍ മരണം അറിഞ്ഞ ഉടനെ അനേകം മലയാളികള്‍ ആശുപത്രിയില്‍ എത്തി കുടുംബത്തെ സഹായിക്കാന്‍ ശ്രമം നടത്തിയിരുന്നു. സ്വാന്‍സിയ ബ്രിങ്ഫീല്ഡ് മാന്വര് നേഴ്സിങ് ഹോമില്‍ സീനിയര്‍ കെയര്‍ വിസയിലാണ് ബിജുവിന്റെ പത്നി ജോലിക്ക് എത്തിയിരിക്കുന്നത്. അതിനിടെ സ്വാന്‍സിയില്‍ എത്തുന്ന അനേകം മലയാളി കുടുംബങ്ങളെ സഹായിക്കാന്‍ എന്ന തരത്തില്‍ തയ്യാറായിരിക്കുന്ന പെന്റക്കൊസ്ത് വിശ്വാസി സമൂഹമാണ് ഇന്നലെ ബിജുവിന്റെ മരണത്തെ തുടര്‍ന്ന് കാര്യങ്ങള്‍ തീരുമാനിക്കാന്‍ അദ്ദേഹത്തിന്റെ പത്നിയുമായി സംസാരിച്ചിരിക്കുന്നത്.
ബിജുവിന്റെ അമേരിക്കയില്‍ ഉള്ള ഭാര്യ സഹോദരനും വിവരമറിഞ്ഞു ബന്ധപ്പെട്ടിരുന്നു. ബിജുവിന്റെ മാതാപിതാക്കള്‍ നാട്ടില്‍ ആയതിനാൽ സംസ്കാരം സംബന്ധിച്ച അന്തിമ തീരുമാനം നാട്ടില്‍ ബന്ധുക്കളെ കൂടി വിവരം അറിയിച്ച ശേഷം മാത്രമേ തീരുമാനിക്കാനാകൂ എന്നാണ് സ്വാന്‍സിയയില്‍ നിന്നും ലഭിക്കുന്ന വിവരം.
ദുഃഖത്തിൽ ആയിരിക്കുന്ന പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കുക.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.