മൊ​സം​ബി​ക്കി​ല്‍ ഐ​എ​സ് ഭീ​ക​ര​വാ​ദി​ക​ള്‍ 50 ഓ​ളം പേ​രെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു

മൊ​സം​ബി​ക്കി​ല്‍ ഐ​എ​സ് ഭീ​ക​ര​വാ​ദി​ക​ള്‍ 50 ഓ​ളം പേ​രെ ക​ഴു​ത്ത​റു​ത്ത് കൊ​ന്നു
November 11 07:43 2020 Print This Article

മാപുട്ടോ : ഐസിസ് തീവ്രവാദികളുമായി ബന്ധമുള്ള ഇസ്ലാമിക തീവ്ര സംഘടന അമ്ബതോളം പേരെ ശിരച്ഛേദം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തി.

വടക്കന്‍ മൊസാംബിക്കിലെ കാബോ ഡെല്‍ഗഡോ പ്രവിശ്യയിലെ ഗ്രാമത്തിലെ ഫുട്‌ബോള്‍ മൈതാനത്തില്‍ വച്ചാണ് ക്രൂരമായ കൊലപാതകം നടത്തിയത്. വെള്ളിയാഴ്ച രാത്രി നഞ്ചബ ഗ്രാമത്തിലേക്ക് ഇരച്ചുകയറിയ തീവ്രവാദികള്‍ വീടുകള്‍ അഗ്നിക്കി. ആക്രമണങ്ങളില്‍ ഭയചകിതരായ ആളുകള്‍ കാട്ടിലേക്ക് ഓടിക്കയിയെങ്കിലും പിന്നാലെ എത്തിയ ഭീകരര്‍ ബലമായിഗ്രാമവാസികളെ പിടിച്ചുകൊണ്ട് വന്ന് തലവെട്ടുകയായിരുന്നു. വെള്ളിയാഴ്ച നടന്ന ഈ ക്രൂര കൃത്യം തിങ്കളാഴ്ചയോടെയാണ് പുറംലോകം അറിഞ്ഞത്. തീവ്രവാദികള്‍ സ്ത്രീകളെയും കുട്ടികളെയും തട്ടിക്കൊണ്ടുപോയതായും റിപ്പോര്‍ട്ടുകളുണ്ട്.

പലായനം ചെയ്യാൻ ശ്രമിച്ച ഗ്രാമീണരെ പിടികൂടി ക്രൂരമായി കൊലപ്പെടുത്തി. കൊലപാതകം മൂന്ന് ദിവസത്തോളം തുടർന്നു. അവർ വീടുകൾ കത്തിച്ചു, തുടർന്ന് കാടുകളിലേക്ക് ഓടിപ്പോയ ജനസംഖ്യയെ പിന്തുടർന്ന് അവരുടെ ക്രൂരമായ നടപടികളിലൂടെയാണ് തുടങ്ങിയത്, ”മൊസാംബിക്ക് പോലീസ് മേധാവി ബെർണാർഡിനോ റാഫേൽ ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു, ടൈംസ് ഓഫ് ലണ്ടൻ. ആയുധങ്ങൾ പ്രയോഗിച്ച് വീടുകൾക്ക് തീയിടുന്നതിനിടെ തീവ്രവാദികൾ “അല്ലാഹു അക്ബർ” എന്ന് ആക്രോശിച്ചുവെന്ന് മാധ്യമങ്ങൾ റിപ്പോർട്ടുകൾ.

തൊട്ടടുത്ത ഗ്രാമത്തിലും ആളുകളെ കൊലപ്പെടുത്തിയിട്ടുണ്ട്. 2017 മുതല്‍ മൊസാംബിക്കിലെ ഗ്രാമങ്ങളില്‍ തീവ്രവാദികള്‍ ആക്രമണം നടത്തുന്നുണ്ട്. ഇവിടെ മാത്രം രണ്ടായിരത്തോളം പേര്‍ കൊല്ലപ്പെടുകയും നാല് ലക്ഷത്തോളം പേര്‍ ഭവന രഹിതരാകുകയും ചെയ്തിട്ടുണ്ട്. ഇസ്ലാമിക ഭരണം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ ആക്രമങ്ങള്‍ നടത്തുന്നത്. പ്രകൃതിവാതകം, രത്ന ശേഖരം എന്നിവയാല്‍ അനുഗ്രഹീതമാണെങ്കിലും ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങളാല്‍ ജനജീവിതം നരകതുല്യമാണിവിടെ.

കഴിഞ്ഞ ഏപ്രിലിലും തീവ്ര സംഘടനയില്‍ ചേരാന്‍ വിസമ്മതിച്ച 50 ഓളം യുവാക്കളെ വെടിവച്ച്‌ കൊന്നിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.