മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍ അന്തരിച്ചു

by Vadakkan | February 20, 2017 5:21 am

കൊല്‍ക്കത്ത: മുന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് അല്‍തമാസ് കബീര്‍  അന്തരിച്ചു. 68 വയസ്സായിരുന്നു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു. . മനുഷ്യാവാകാശ സംരക്ഷണവുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്ക് അല്‍തമാസ് കബീര്‍ ഏറെ പ്രാധാന്യം നല്‍കിയിരുന്നു. നിലവില്‍ ബംഗ്ലാദേശിന്റെ ഭാഗമായ ഫരീദാപൂര്‍ ജില്ലയിലെ ബംഗാളി മുസ്‌ലിം കുടുംബത്തില്‍ 1948ലാണ് ജനനം. ബംഗാളില്‍ അജോയ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ഐക്യമുന്നണി മന്ത്രിസഭയില്‍ അംഗമായിരുന്ന ജഹാംഗീര്‍ കബീറാണ് പിതാവ്.

Source URL: https://padayali.com/%e0%b4%ae%e0%b5%81%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%81%e0%b4%aa%e0%b5%8d%e0%b4%b0%e0%b5%80%e0%b4%82%e0%b4%95%e0%b5%8b%e0%b4%9f%e0%b4%a4%e0%b4%bf-%e0%b4%9a%e0%b5%80%e0%b4%ab%e0%b5%8d/