മുന്നറിയിപ്പുകൾ അവഗണിക്കരുത് ആരോഗ്യ മന്ത്രി

മുന്നറിയിപ്പുകൾ അവഗണിക്കരുത് ആരോഗ്യ മന്ത്രി
January 20 18:42 2022 Print This Article

സംസ്ഥാനത്ത് അതിവേഗം ആണ് കോവിഡ് വ്യാപനം ആയതിനാൽ നിസാരമായി കാണരുത് എന്നും മുന്നറിയിപ്പുകൾ അവഗണിച്ചാൽ സ്ഥിതി വഷളാകുമെന്നും ആരോഗ്യ മന്ത്രി മുന്നറിയിപ്പ് നൽകി.

ഡെൽറ്റ, ഒമിക്രോൺ വൈറസുകളാണ് രോഗവ്യാപനത്തിന് കാരണം. ഡെൽറ്റയേക്കാൾ ഒമിക്രോണിന് ആറിരട്ടി വ്യാപന ശേഷിയുണ്ട്. ഒമിക്രോൺ വന്നു പോകട്ടെയെന്ന് നിസാരമായി കാണരുത്. അതീവ ശ്രദ്ധ വേണമെന്നും മന്ത്രി പറഞ്ഞു. ഡെൽറ്റയും ഒമിക്രോണും കൂടിയതോടെയാണ് കോവിഡ് കേസുകൾ വർധിക്കുന്നത്. ഒമിക്രോണിനു ഭൂരിഭാഗത്തിനും മണവും രുചിയും പോകുന്നില്ല.

മണവും രുചിയും ഉള്ളതുകൊണ്ട് കോവിഡ് അല്ലെന്ന് കരുതി അവഗണിക്കരുത്. ഒമിക്രോൺ നിസാര വൈറസാണെന്ന പ്രചാരണം തെറ്റാണ്. ഈ ഘട്ടം അതിപ്രധാനമാണ്. ഈ ഘട്ടത്തിൽ എൻ 95 മാസ്കോ ഡബിൾ മാസ്കോ ഉപയോഗിക്കണം. സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കണം. വായു സഞ്ചാരമുള്ള മുറികൾ ഉറപ്പാക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം.

ഈ ഘട്ടം അതിപ്രധാനമാണ്. ഈ ഘട്ടത്തിൽ എൻ 95 മാസ്കോ ഡബിൾ മാസ്കോ ഉപയോഗിക്കണം. സ്ഥാപനങ്ങളിൽ ക്ലസ്റ്ററുകൾ രൂപപ്പെടുന്നത് ഒഴിവാക്കണം. വായു സഞ്ചാരമുള്ള മുറികൾ ഉറപ്പാക്കണം. അനാവശ്യ ആശുപത്രി സന്ദർശനം ഒഴിവാക്കണം

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.