മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു
November 25 07:05 2020 Print This Article

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ അന്തരിച്ചു. പുലര്‍ച്ചെ 3.30നായിരുന്നു അന്ത്യം. 71 വയസായിരുന്നു. കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ആരോഗ്യസ്ഥിതി മോശമായിരുന്നു. മരണവിവരം മകന്‍ ഫൈസല്‍ പട്ടേലാണ് ട്വിറ്ററിലൂടെ പുറത്തുവിട്ടത്.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറിയായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചിട്ടുണ്ട്. പാര്‍ട്ടി ട്രഷറര്‍. 8 തവണ എം.പി. പാര്‍ട്ടിയുടെ റ്റ് സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. സ്വന്തം പ്രയത്നത്താല്‍ കോണ്ഗ്രസിന്‍റെ ഉന്നത ശ്രേണിയിലെത്തിയ രാഷ്ട്രീയക്കാരനായിരുന്നു അഹമ്മദ് പട്ടേല്‍.

ഗുജറാത്തുകാര്‍ക്ക് ബാബു ഭായ് ആണ്, അഹമ്മദ് പട്ടേല്‍. കോണ്‍ഗ്രസിനോടും നെഹ്റു കുടുംബത്തോടുമുള്ള കൂറിന്‍റെ പര്യായം. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്‍റെ പ്രസക്തി രണ്ട് പതിറ്റാണ്ട് മുമ്ബ് നഷ്ടമായ ഗുജറാത്തില്‍ നിന്ന് ഉയര്‍ന്നുവന്ന നേതാവ്.

സാമൂഹ്യ പ്രവര്‍ത്തകനായ പിതാവ് മുഹമ്മദ് ഇഷക്ജി പട്ടേലിന്‍റെ സ്വാധീനമാണ് അഹമ്മദ് പട്ടേലിനെ രാഷ്ട്രീയത്തിലെത്തിച്ചത്. 1976ല്‍ ഗുജറാത്തിലെ ബറൂച്ചില്‍ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരിച്ചായിരുന്നു തുടക്കം. ഇന്ദിര ഗാന്ധിയുടെ നിര്‍ദേശ പ്രകാരം 1977ലെ ലോക്‍സഭ തെരഞ്ഞെടുപ്പില്‍ ബറൂച്ചില്‍ മത്സരിച്ച്‌ ജയിക്കുമ്ബോള്‍ അഹമ്മദ് പട്ടേലിന് പ്രായം 28. 1980 ലും 84ലും വിജയം ആവര്‍ത്തിച്ചു. ഗുജറാത്തില്‍ ബി.ജെ.പി പിടിമുറുക്കിയതോടെ കോണ്‍ഗ്രസ് തളര്‍ന്നു.

1990 ലെ തെരഞ്ഞെടുപ്പില്‍ പട്ടേലിന് ആദ്യ പരാജയം. 1993, 1999, 2005, 2011, 2017 എന്നിങ്ങനെ 5 തവണ രാജ്യസഭയിലെത്തി. 2017ലെ രാജ്യസഭാ തെരഞ്ഞെടുപ്പില്‍ അഹമ്മദ് പട്ടേലിനെ തോല്പിക്കാന്‍ അന്ന് ബി.ജെപി അധ്യക്ഷനായിരുന്ന അമിത് ഷാ പത്മവ്യൂഹം തീര്‍ത്തു. എം.പിമാരെ റാഞ്ചിയെടുക്കാനുള്ള ബി.ജെ.പി നീക്കങ്ങളെ ചെറുത്ത് പട്ടേലിനെ കോണ്‍ഗ്രസ് ജയിപ്പിച്ചു.

2001 മുതല്‍ 2017വരെ സോണിയ ഗാന്ധിയുടെ രാഷ്ട്രീയ സെക്രട്ടറി. 2004ല്‍ യു.പി.എ സര്‍ക്കാറിന്‍റെ രൂപീകരണത്തില്‍ നിര്‍ണായക ശക്തിയായി. 2018 ആഗസ്റ്റില്‍ രാഹുല്‍ ഗാന്ധി അധ്യക്ഷനായി എത്തിയതോടെ കോണ്‍ഗ്രസിന്‍റെ ട്രഷററായി.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.