മുഖ്യധാര പെന്തക്കോസ്തു പ്രസ്ഥാനങ്ങളിൽ കേസുകളും അരാജകത്വവും…

മുഖ്യധാര പെന്തക്കോസ്തു പ്രസ്ഥാനങ്ങളിൽ കേസുകളും അരാജകത്വവും…
December 01 08:39 2016 Print This Article

മുഖ്യധാര പെന്തക്കോസ്തു പ്രസ്ഥാനങ്ങളിൽ കേസുകളും അരാജകത്വവും…
*******************************************
ഐ. പി. സി യിൽ ഒരു പുതിയ കേസുകൂടി…
ഐ.പി.സി എന്നോ,ചർച്ച ഓഫ് ഗോഡ് എന്നോ ഇല്ലാതെ മുഖ്യാധാരാ സഭകളിൽ ഇപ്പോഴുള്ള ഇത്തരം പ്രതിസന്ധികളും കേസുകളും ചരിത്രത്തിൽ പോലും നടന്നിട്ടുണ്ടാവില്ല.

ഭരണഘടനയുടേയും ജനറൽ കൗൺസിലുകളുടെയും ഒന്നും, നേർ രേഖകൾ കണക്കിലെടുക്കാതെ നടത്തിയ ദുർ ഭരണമാണ് ഇതിനൊക്കെ കാരണം ആയത്. പലപ്പോഴും തിരക്കിട്ടു കീഴ് വഴക്കങ്ങൾ കണക്കിലെടുക്കാതെ ഭരണഘടനാ അനുശാസിക്കും വിധം ഭരണം നടത്താതിരിക്കാൻ ഇവരെ പ്രേരിപ്പിക്കുന്ന ഘടകം എന്താണ് ?. ആർക്കുവേണ്ടിയാണ് ഈ അധമ ഭരണം നടത്തിയത് ?.. ഈ വഴിവിട്ട പോക്ക് എങ്ങോട്ടാണ് ?.. പെന്തകൊസ്തു സഭകൾ നേരിടുന്ന ഈ വലിയ പ്രതിസന്ധിക്ക്‌ കാരണം ചിലരുടെ സ്വാർത്ഥ താല്പര്യങ്ങളും ഗുണ്ടായിസവും ആണന്നു മാത്രമല്ല, ചില വ്യക്തി വിരോധങ്ങളുടെ പകപോക്കൽ കൂടിയാണ്.

മുഖ്യധാരാ സഭകളിൽ കേസുകൾക്കാണ് മുൻ തൂക്കം. എല്ലാ കേസിന്റെയും അടിസ്ഥാനപരമായ വസ്തുത ശ്രദ്ധിച്ചാൽ അധികാര വടം വലിയുടെ പ്രതിച്ഛായകൾ ആണ് എന്ന് മനസിലാവും.
അനീതിയും, അഴിമതിയും കൂട്ടിച്ചേർത്തു ഇഷ്ട ജനക്രിയകളായി പെന്തകൊസ്ത്പ്രസ്ഥാനങ്ങൾ അധപതിച്ചു.
അധികാരക്കസേരക്ക് വേണ്ടി ഏതറ്റം വരെ പോകാനും എന്തും ചെയ്യാനും മടിക്കാത്ത ഒരു നേതൃത്വ നിരതന്നെ മുഖ്യ ധാര സഭകളിൽ ഉണ്ട്.
തിരഞ്ഞെടുപ്പ് എന്നവിഷയത്തിൽ രഷ്ട്രീയക്കാരെ വെല്ലുന്ന ഗുണ്ടായിസവും, സ്വജന പക്ഷവാദവും. ലക്ഷകണക്കിന് രൂപയും അട്ടി മറിക്കപ്പെടുകയാണ്.. ഇതിനിടയിൽ ചോറിനു ഉപ്പിടും പോലെ യാണ് പരിശുദ്ധാത്മാവിന്റെ വാക്കുകളും ദൈവത്തെ കുറിച്ചുള്ള വാക്കുകളും.
ഇന്ന് പെന്തകോസ്തു പ്രസ്‌ഥാനങ്ങളെ നിലനിർത്താൻ സോഷ്യൽ മീഡിയ ഗ്രൂപ്പുകളും ഫേസ്ബുക് ഗ്രൂപ്പുകളും ആണ് മുൻപിൽ. ഇവരാണ് അവർക്കായി പൊതു ജനമധ്യേ ഇടനിലക്കാരെ പ്പോലെ പരസ്പരം യുദ്ധം ചെയുന്നത് .
കോടതിക്കും വക്കിലന്മാർക്കും കൊടുക്കുന്ന തുക സഭയുടെ ഭണ്ഡാരത്തിൽ നിന്നാണ് എന്നതാണ് മറ്റൊരു ദുഃഖം. അനേക വിശ്വാസികളുടെ വിയർപ്പാണ് ഇത്.
ശോചനീയമായ അവസ്ഥകൾ എന്നേ പറയാനാവു.
മുഖ്യ ധാര സഭകൾ ഒരിക്കൽ, ദൈവ സഭ ദൈവ ഭയത്തിലും, ദൈവ സ്നേഹത്തിലും സകലതും ചെയ്തു എങ്കിൽ അന്ന് അവർ ജാതികൾക്കിടയിൽ പോലും മാനിക്കപ്പെട്ടിരുന്നു. ഇന്ന് എല്ലാം പ്രഹസനങ്ങൾ ആയി എന്ന് പറയാതിരിക്കാൻ വയ്യാ.

ഇറങ്ങിത്തിരിച്ചപ്പോൾ പ്രാർത്ഥനയും തകര പെട്ടിയും, ഇപ്പോൾ കോടികളുടെ ബിസിനസ്സ് ലോകം തന്നെ ഉണ്ടാക്കിയെടുക്കയാണ്.
മനുഷ്യ വർഗ്ഗത്തിന് വേണ്ടി ക്രിസ്തു സ്വയം ക്രൂശു മരണം വരിച്ചപ്പോൾ ഇന്ന് പെന്തകോസ്തുകാർ സാധാരണക്കാരെ തങ്ങളുടെ സ്വാർത്ഥ താൽപര്യങ്ങൾക്കായി ക്രൂശിക്കുന്നു. അവരുടെ പ്രതികരണ ശേഷിപോലും നഷ്ടമാകും വിധം ഗുണ്ടായിസം ആണ് ഇവരൊക്കെ നടത്തുന്നത്.
ശബ്‌ദിക്കുന്ന ദൈവദാസന്മാരും കുടുംബങ്ങളും പലപ്പോഴും കണ്ണീരിൽ ജീവിതം കഴിക്കുന്നു. അല്ലങ്കിൽ ഏതെങ്കിലും കുഗ്രാമങ്ങളിലേക്ക് ട്രാൻഫർ, അല്ലങ്കിൽ എന്നും ഭീഷണിയും മുടക്കും.
പെന്തകൊസ്തുകാർക്കു എന്തുപറ്റി ?..ഈ കപട നേതൃത്വത്തിന്റെ പൊയ്മുഖം മാറ്റി വെച്ച് യാഥാർഥ്യങ്ങളുടെ, ദൈവ സ്നേഹത്തിന്റെ വഴിയിൽ വരാൻ സാദ്ധ്യതകൾ ഉണ്ടോ?. ആത്മീയ അന്ധത വിതച്ചവർ കപ്പലിൽ തന്നെയുണ്ടല്ലോ, അത് അറിയാവുന്നവരുടെ മൗനം ആണ്
സഭയെ തകർക്കുന്നതും മറക്കുമാറാക്കുന്നതും. ഈ വിശുദ്ധ കുറ്റവാളികളെ ജനം തിരിച്ചറിഞ്ഞു ഇനിയെങ്കിലും സത്യത്തിനു വേണ്ടി നില കൊള്ളുമോ ?..
പരസ്പരം ധാരണകളിൽ തീർക്കാവുന്ന വിഷയങ്ങൾ പലതും ഇപ്പോൾ കോടതിയാണ് തീരുമാനിക്കുന്നത്. 2016- 16 വർഷങ്ങളിൽ കോടതിയിലും വക്കിലിനും കൊടുത്ത കാശുണ്ടായിരുന്നേൽ എത്രയോ സാധുക്കളായ ദൈവദാസന്മാരുടെ കുടുംബം നല്ല രീതിയിൽ ഭക്ഷണം കഴിച്ചേനേ…
ദൈവസഭകളുടെ അധഃപതിച്ച ഈ പോക്ക് വിശ്വാസ സമൂഹത്തെ തന്നെ ആശങ്കയിൽ എത്തിക്കുന്നു. നേതൃത്വ നിരയിലെ ശീത സമരം കാരണം മിഷൻ ഫീൽഡുകളും പ്രതിസന്ധിയിലാണ്.
വാടക വീട്ടിൽ കഴിയുന്ന അനേക ദൈവദാസന്മാരെ ഈ കേസും വഴക്കുകളും ഒന്നല്ല, എങ്കിൽ മറ്റൊരു വിധത്തിൽ ബാധിക്കുന്നു.
മണിമേടകളിൽ ആഡംബര ജീവിതം നയിക്കുന്നവർക്ക് തികഞ്ഞ ഉദ്ദേശ ശുദ്ധിയോടെ ദൈവ വേല ചെയ്യുന്നവരുടെ കഷ്ട്പ്പാടുകൾ അറിയില്ല.
അതുകൊണ്ടു തന്നെ കേസുകൾ തീരാതെ എന്തെകിലും കാര്യങ്ങൾ ക്രമീകരണം വരുമോ ? ഇപ്പോൾ നാട്ടുകാർക്കും സമൂഹത്തിനും ഒരു ചോദ്യമായി പെന്തക്കോസ്തുകാർ മാറുകയാണ്
സാമൂഹ്യ പ്രതിബദ്ധത ഉള്ള ഏതൊരു വ്യക്തിയുടെയും മനോ മുകരത്തിൽ ഉരുത്തിരിയുന്ന ചിന്തകളാണ്. ഇതിനു ഉത്തരം എന്നെങ്കിലും പെന്തകോസ്തുകാർക്ക് ഉണ്ടാവുമോ ..???

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.