മുംബൈയില്‍ തീപിടുത്തം, 15 മരണം

മുംബൈയില്‍ തീപിടുത്തം, 15 മരണം
December 29 10:07 2017 Print This Article

മുംബൈ: മുംബൈ സേനാപതി മാര്‍ഗിലെ കമല മില്‍സ്​ കോംപൗണ്ടിലെ​ നിരവധി റസ്​റ്ററന്‍റും ഒഫീസുകളും ഉള്‍പ്പെടുന്ന കെട്ടിട സമുച്ചയത്തിന്​ തീ പിടിച്ച്‌​ 15 പേര്‍ മരിച്ചു. നിരവധി പേര്‍ക്ക്​ പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. പലരുടെയും നില ഗുരുതരമാണ്​. മരിച്ചവരില്‍ 12 പേര്‍ സ്​ത്രീകളാണ്​.

37 ഏക്കര്‍ കോമ്ബൗണ്ടില്‍ വ്യാഴാഴ്​ച അര്‍ധരാത്രിക്ക്​ ശേഷമാണ്​ തീപിടുത്തമുണ്ടായത്​. കെട്ടിട സമുച്ചയത്തിലെ ഒരു റസ്​റ്റോറന്‍റില്‍ നിന്നാണ്​ തീപിടിച്ചതെന്ന്​ കരുതുന്നു. അര്‍ധരാത്രി 12.30നു ശേഷമാണ്​ തീപടര്‍ന്നത്​. അരമണിക്കൂറിനുള്ളില്‍ തീ കെട്ടിടമാകെ പടരുകയായിരുന്നു. മൂന്നു മണിക്കൂ​ര്‍ നീണ്ട പരിശ്രമങ്ങള്‍ക്കൊടുവിലാണ്​ അഗ്​നിശമന സേനക്ക്​ തീയണക്കാനായത്​.

​നിരവധി വാര്‍ത്താ ചാനലുകളുടെ ഓഫീസുകളും പ്രവര്‍ത്തിക്കുന്നത് ഈ പ്രദേശത്ത് നിന്നാണ്. തീപ്പിടിത്തമുണ്ടായതോടെ ചാനലുകളുടെ പ്രവര്‍ത്തനവും തടസ്സപ്പെട്ടു. േഷാര്‍ട്ട്​ സര്‍ക്യൂട്ടാകാം അപകടകാരണമെന്നാണ്​ ​പ്രാഥമിക നിഗമനം.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.