മാസ്​ക്​ ധരിക്കാന്‍ പറഞ്ഞതിന്​ ബാങ്കില്‍ നിന്ന്​ 5.8 കോടി രൂപ പിന്‍വലിച്ച്‌​ കോടീശ്വരന്‍

മാസ്​ക്​ ധരിക്കാന്‍ പറഞ്ഞതിന്​ ബാങ്കില്‍ നിന്ന്​ 5.8 കോടി രൂപ പിന്‍വലിച്ച്‌​ കോടീശ്വരന്‍
October 23 17:30 2021 Print This Article

ഷാങ്​ഹായ്​: സെക്യൂരിറ്റി ജീവനക്കാരന്‍ മാസ്ക്​​ ധരിക്കാന്‍ ആവശ്യപ്പെട്ടതില്‍ ക്ഷുഭിതനായി ചൈനയിലെ ശതകോടീശ്വരന്‍ ബാങ്കില്‍ നിന്ന്​ ഭീമമായ സംഖ്യ പിന്‍വലിച്ചു. സെക്യൂരിറ്റിയോട്​ ഉടക്കിയ കോടീശ്വരന്‍ പിന്‍വലിച്ച മുഴുവന്‍ തുകയുടെയും നോട്ടുകള്‍ എണ്ണിത്തിട്ടപ്പെടുത്തി നല്‍കാനും ആവശ്യപ്പെട്ടു.

ചൈനീസ്​ സാമൂഹിക മാധ്യമമായ വെയ്​ബോയില്‍ ‘സണ്‍വെയര്‍’ എന്നറിയപ്പെടുന്ന കോടീശ്വരന്‍ ബാങ്ക്​ ഓഫ്​ ഷാങ്​ഹായ്​യുടെ ബ്രാഞ്ചില്‍ നിന്നാണ്​ അഞ്ച്​ ദശലക്ഷം യുവാന്‍ (5.8 കോടി രൂപ) പിന്‍വലിച്ചത്​. ഒരാള്‍ക്ക്​ പിന്‍വലിക്കാവുന്ന പരമാവധി തുകയാണിത്​.

തന്‍റെ മുഴ​ുവന്‍ സമ്ബാദ്യവും പിന്‍വലിക്കുന്നത്​ വരെ എല്ലാ ദിവസവും ബാങ്കില്‍ പോകുമെന്നും ജീവനക്കാരെ കൊണ്ട്​ നോട്ട്​ എണ്ണിക്കുമെന്നും ശപഥം ചെയ്​തിരിക്കുകയാണ്​ കക്ഷി. ബാങ്ക്​ ജീവനക്കാര്‍ തന്നോട്​ മോശമായി പെരുമാറിയെന്നാണ്​ അദ്ദേഹത്തിന്‍റെ ആരോപണം. എന്നാല്‍ കാര്യമെന്തണെന്ന്​ വിശദീകരിക്കുന്നുമില്ല. ജീവനക്കാരുടെ പെരുമാറ്റം കാരണം പണം മുഴുവന്‍ പിന്‍വലിച്ച്‌​ മറ്റ്​ ബാങ്കുകളില്‍ നിക്ഷേപിക്കാനാണ്​ അദ്ദേഹത്തിന്‍റെ പദ്ധതി.

രണ്ട്​ ബാങ്ക്​ ജീവനക്കാര്‍ മണിക്കൂറുകളെടുത്താണ്​ നോട്ട്​ എണ്ണിത്തീര്‍ത്തത്​. കഥാനായകന്‍ നോട്ടുകള്‍ സ്യൂട്ട്​കേസിലേക്ക്​ മാറ്റുകയും അവ കാറിലേക്ക്​ മാറ്റുകയും ചെയ്യുന്ന ചിത്രങ്ങള്‍ വൈറലായി.

ജീവനക്കാര്‍ ചട്ടങ്ങള്‍ ഒന്നും തന്നെ തെറ്റിച്ചിട്ടില്ലെന്നും മാസ്​ക്​ ധരിക്കാന്‍ മാത്രമാണ്​ ആവശ്യപ്പെട്ട​െതന്നും ബാങ്ക്​ പ്രതികരിച്ചു. എന്നാല്‍ ബാക്കി പണം പിന്‍വലിക്കാന്‍ കോടീശ്വരന്‍ ബാങ്കില്‍ എത്തിയോ എന്ന കാര്യത്തില്‍ തീര്‍ച്ചയില്ല.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.