ലണ്ടന്‍: ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ സംഗീതപരിപാടിക്കിടെയുണ്ടായ സ്ഫോടനത്തില്‍ 19 പേര് കൊല്ലപ്പെട്ടു. 50 പേര്‍ക്കു പരിക്കേറ്റു. പ്രാദേശിക സമയം രാത്രി പത്തരയോടെ യു.എസ് പോപ്പ് ഗായിക അരീന ഗാന്‍ഡെയുടെ സംഗീതപരിപാടി കഴിഞ്ഞ് കാണികള്‍ പുറത്തേക്കിറങ്ങുമ്ബോഴായിരുന്നു സ്ഫോടനം.
രണ്ടു തവണ സ്ഫോടന ശബ്ദം കേട്ടതായി ദൃക്സാക്ഷികള്‍ പറഞ്ഞു. ശബ്ദം കേട്ടുകാണികള് നാലുപാടും ചിതറിയോടി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. പ്രധാന റെയില്‍ വേസ്റ്റേഷനായ വിക്ടോറിയ സ്റ്റേഷന് അടച്ചിട്ടിരിക്കുകയാണ്. സംഭവത്തില്‍ പ്രധാനമന്ത്രി തെരേസാ മേ അനുശോചനം രേഖപ്പെടുത്തി.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.