മലയാളി പെണ്‍കുട്ടി യുഎസില്‍ വെടിയേറ്റു കൊല്ലപ്പെട്ടു

by Vadakkan | 30/11/2021 7:51 AM

അബലാമ: മലയാളി പെണ്‍കുട്ടി യുഎസില്‍ വെടിയേറ്റു കൊല്ലപ്പെട്ടു. വീടിന് മുകളിലെ നിലയില്‍ താമസിക്കുന്ന വ്യക്തിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയാണ് അപടകടത്തിന് ഇടയാക്കിയത്.

യുഎസില്‍ മലയാളി പെണ്‍കുട്ടി വെടിയേറ്റു മരിച്ചു. തിരുവല്ല നിരണം സ്വദേശി മറിയം സൂസന്‍ മാത്യുവാണ് കൊല്ലപ്പെട്ടത്. അബലാമയിലെ മോണ്ട്ഗോമറിയിലാണ് സംഭവം. നിരണം ഇടപ്പള്ളിപ്പറമ്പില്‍ ബോന്‍മാത്യൂ ബിന്‍സി ദമ്പതികളുടെ മകളാണ്.

അബലാമയുടെ തലസ്ഥാനമായ മോണ്ട്ഗോമറിയിലണ് ഇവരുടെ വസതിയില്‍ വച്ചായിരുന്നു സംഭവം. ഉറങ്ങുന്നതിനിടെയാണ് 19 കാരിയായ മറിയം സൂസന്‍ മാത്യു അപകടത്തില്‍പെട്ടത്.

മുകളിലെ നിലയില്‍ താമസിക്കുന്ന വ്യക്തിയുടെ തോക്കില്‍ നിന്നുള്ള വെടിയുണ്ടയാണ് അപടകടത്തിന് ഇടയാക്കിയത്. ഫോര്‍ തുളച്ചെത്തിയ വെടിയുണ്ടയാണ് മറിയത്തിന്റെ ജീവനെടുത്തത്. സംഭവത്തെ കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ഇതുവരെ പുറത്ത് വന്നിട്ടില്ല.

Source URL: https://padayali.com/%e0%b4%ae%e0%b4%b2%e0%b4%af%e0%b4%be%e0%b4%b3%e0%b4%bf-%e0%b4%aa%e0%b5%86%e0%b4%a3%e0%b5%8d%e2%80%8d%e0%b4%95%e0%b5%81%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%af%e0%b5%81%e0%b4%8e%e0%b4%b8/