മതപരിവര്‍ത്തനം ആരോപിച്ച്‌ ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം

മതപരിവര്‍ത്തനം ആരോപിച്ച്‌ ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം
October 20 18:55 2021 Print This Article

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ കന്യാസ്ത്രീകള്‍ക്കുനേരെ ആക്രമണം. മിര്‍പൂര്‍ കാത്തോലിക് മിഷന്‍ സ്‌കൂളിലെ പ്രിന്‍സിപ്പലടക്കമുള്ളവരാണ് ആക്രമണത്തിനിരയായത്. മതപരിവര്‍ത്തനം നടത്താനാണ് എത്തിയത് എന്നാരോപിച്ച്‌ തടഞ്ഞുവച്ച്‌ ക്രൂരമായി ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

കഴിഞ്ഞയാഴ്ചയാണ് ആക്രമണം നടന്നതെങ്കിലും വിവരം ഇപ്പോഴാണ് പുറത്തുന്നത്. മിര്‍പുരില്‍ നിന്ന് വാരാണസിയിലേക്ക് പോകാന്‍ മൗ ബസ് സ്റ്റാന്‍ഡിലെത്തിയപ്പോഴാണ് കന്യാസ്ത്രീകള്‍ ആക്രമിക്കപ്പെട്ടത്.

ഹിന്ദു യുവവാഹിനി എന്ന സംഘടനയാണ് ആക്രമണത്തിന് പിന്നിലെന്ന് ആക്രമണത്തിന് ഇരായ കന്യാ സ്ത്രീകള്‍ ആരോപിച്ചു. അക്രമം നടത്തിയവര്‍ക്കെതിരെ കന്യാസ്ത്രീകള്‍ പരാതി നല്‍കിയെങ്കിലും പൊലീസ് കേസെടുക്കാന്‍ തയ്യാറായിട്ടില്ല.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.