മക്കൾ നിമിത്തം ശുശ്രൂഷ നഷ്ടപ്പെട്ടവർ

മക്കൾ നിമിത്തം ശുശ്രൂഷ നഷ്ടപ്പെട്ടവർ
February 07 23:44 2019 Print This Article

 ഇത് ആനുകാലികപ്രസക്തിയുള്ളതിനാൽ കരുതിക്കൊള്ളുവാൻ ആവശ്യം !

അപ്പന്റെ പേര് ഏലി ഇപ്പോൾ പ്രായം 98 കസേരയിൽ നിന്നും തലകുത്തി വീണു ആണ് മരിച്ചത്. വയസ്സൻ ആണെങ്കിലും, ആരോഗ്യവാൻ ആയിരുന്നു, കണ്ണിന്റെ കാഴ്ച കുറവാണ്. ഹൊഫ്‌നി, ഫീനെഹാസ് മക്കൾ ആയിരുന്നു.

മക്കൾ മേശക്കു ചുറ്റും ഒലിവ് തൈകൾ പോലെ ആയികിട്ടുവാൻ ആണ് മാതാപിതാക്കന്മാർ ആഗ്രഹിക്കുന്നത്, ദൈവത്തിന്റെ താല്പര്യവും അതുതന്നെ. അതിനു വളർത്തു ദോഷം ഒരു വലിയ ഘടകം ആണ് വളർത്തുദോഷം ഒരു വലിയ ഘടകം ആണെന്ന് പറഞ്ഞത് ബൈബിൾ തന്നെയാണ്.

1 ശമുവേൽ 3:13 ൽ വളരെ വ്യക്തമായി പറയുന്നു, ഏലിയുടെ മക്കൾ “ദൈവദൂഷണം പറയുന്ന അകൃത്യം അവൻ (ഏലി) അറിഞ്ഞിട്ടും അവരെ ശാസിച്ചു നിയന്ത്രിക്കാതിരുന്നതുകൊണ്ടു ഞാൻ അവന്റെ (ഏലിയുടെ) ഭവനത്തിനു എന്നേക്കും ശിക്ഷ വിധിക്കും” എന്ന് പറയുന്നുണ്ട്. 2:29 ൽ ഏലി ചെയ്ത വലിയകുറ്റം കുറിച്ചിരിക്കുന്നു. “….. നീ നിന്റെ പുത്രന്മാരെ എന്നേക്കാൾ ബഹുമാനിക്കുകയും ചെയുന്നത് എന്തു? ” എന്നാണ്.

മാതാപിതാക്കളുടെ കയ്യിൽ മക്കളെ തരുന്ന ദൈവം അവരെ നേരെ ചൊവ്വേ വളർത്തുവാനുള്ള ആത്മീകവും ഭൗദീകവുമായ നന്മകൾ കൊടുത്തിട്ടുണ്ട്. പക്ഷെ, ലഭിച്ച മുതലുകൾ ദൈവത്തെക്കാൾ മക്കളെ “ബഹുമാനിച്ചു” അവരുടെ ഇഷ്ടാനിഷ്ടങ്ങൾക്കുവഴങ്ങി പ്രവർത്തിക്കുമ്പോൾ മക്കൾ വഴി തെറ്റുന്നു. അവർ മാതാപിതാക്കന്മാരെ അനുസരിക്കാതിരിക്കാനും, ധിക്കരിക്കാനും ഈ പ്രവർത്തികൾ കാരണം ആകുന്നു.

തന്മൂലം വളരെ നാശനഷ്ടങ്ങൾ കുടുംബത്തിനും സമൂഹത്തിനും ഉണ്ടാകുന്നു എന്നത് ഏലിയുടെയും മക്കളുടെയും ജീവിതപഠനം മാത്രം മതി. അപ്പൻ മരിച്ചു, മക്കൾ മരിച്ചു, മരുമകൾ മരിച്ചു ഒപ്പം ഒട്ടനവധി ശാപങ്ങളും കൂട്ടിനു കിട്ടി എന്നതു 2:27 മുതൽ 36 വരെ വായിക്കുമ്പോൾ മനസ്സിലാകും.

എന്താണ് ന്യൂ ജനറേഷൻ? ഇന്നത്തെ മാതാപിതാക്കളുടെ ഒരു ചിന്ത ഇത് പഴയ കാലം അല്ല എന്നതാണ്, ന്യൂ ജനറേഷൻ ആണ് എന്നാണ്. ഇറച്ചിയും വ്യഭിചാരവും ആയിരുന്നു ഓൾഡ് ജനറേഷൻ പ്രശ്നം എങ്കിൽ ന്യൂ ജനറേഷൻ പ്രശ്നം Food and Sex അല്ലെ?

അപ്പോൾ നമ്മുടെ ഉത്തരവാദിത്വം എന്താണ്? മക്കളെ ശാസിച്ചമർത്തുക. അതു നമുക്ക് കഴിയും. കഴിയണം. ദൈവം നമ്മെ അതിനു സഹായിക്കും. ഇല്ലെങ്കിൽ മരണം മക്കൾക്കും മാതാപിതാക്കന്മാർക്കും ഒപ്പം നാടിനും നാട്ടുകാർക്കും.

“ശാസിച്ചമർത്തുക” എന്ന ഏക പ്രവർത്തി ചെയ്യാതെ മക്കളെ വളർത്തി ശുസ്രൂഷ പോയി, ആത്മീക കാഴ്ചപ്പാട് പോയി, സഭയും, ഉപദേശവും പോയി. മക്കളോടുള്ള ബഹുമാനം മൂലമാണ് നാം അവരെ സംരക്ഷിക്കുന്നത് അതിനു ഏതു ഹീനകൃത്യവും ചെയ്യുന്ന ന്യൂ ജനറേഷൻ മാതാപിതാക്കൾ ഇപ്പോൾ കളവും, നുണയും, പോലീസ് സ്റ്റേഷനിലും കോടതിയിലും സമയം ചിലവഴിക്കുന്നു.

നിന്റെ പാപം നിന്നെ ബോധിപ്പിക്കാൻ നിന്നെ ഉപദേശിക്കാൻ നിവൃത്തിയിലാത്തവണ്ണം നിന്റെ ചെവിയടച്ചതിനാൽ ബാലനായ, നിസ്സാരനായ ശമുവേലിനെ വിളിച്ചു, പറഞ്ഞു, ഒന്നും കുറക്കാതെ ഏലിയെ ബോധിപ്പിക്കാൻ പറഞ്ഞു. അന്നത്തെ ഏലി ദുഃഖിച്ചു.

ഇന്നത്തെ ഏലിയാണെങ്കിൽ ശമുവേലിനെതിരെ പോലീസിലും കോടതിയിലും പോകുമായിരുന്നു. കരുതി ജീവിക്കുക.

                                            ഷിബു കൊടുങ്ങല്ലൂർ

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.