ഭാരതമാതാവിനെ അപമാനിച്ചെന്ന്; കത്തോലിക്കാ വൈദികന്‍ അറസ്റ്റില്‍

ഭാരതമാതാവിനെ അപമാനിച്ചെന്ന്; കത്തോലിക്കാ വൈദികന്‍ അറസ്റ്റില്‍
July 24 21:14 2021 Print This Article

തിരുവനന്തപുരം: ഭാരതമാതാവിനെ അപമാനിച്ചെന്ന കേസില്‍ ക്രിസ്ത്യന്‍ പുരോഹിതന്‍ ഫാ. ജോര്‍ജ് പൊന്നയ്യയെ തമിഴ്‌നാട്​ പൊലീസ്​ അറസ്റ്റ്​ ചെയ്​തു. യു.എ.പി.എ ചുമത്തി തടവില്‍ കഴിയവേ മരിച്ച ഫാ. സ്​റ്റാന്‍ സ്വാമിയുടെ അനുസ്​മരണ ചടങ്ങില്‍ നടത്തിയ പ്രസംഗമാണ്​ അറസ്റ്റിന്​ ആധാരം. കന്യാകുമാരി സ്വദേശിയായ ഫാ. ജോര്‍ജ് പൊന്നയ്യയെ മധുരയില്‍ വച്ചാണു പൊലീസ് പിടികൂടിയത്.

കഴിഞ്ഞ ഞായറാഴ്ച കന്യാകുമാരി അരമനയില്ലായിരുന്നു അനുസ്​മരണചടങ്ങ്​. ഭാരതമാതാവില്‍നിന്നു രോഗം പകരാതിരിക്കാനാണു ചെരിപ്പും ഷൂസും ഉപയോഗിക്കുന്നതെന്ന പരാമര്‍ശമാണ്​ വിവാദമാക്കിയത്​. ഹിന്ദുമതത്തെയും വിശ്വാസങ്ങളെയും കുറിച്ച്‌ പ്രകോപനപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന്​ സംഘ്​പരിവാര്‍ കേന്ദ്രങ്ങള്‍ പ്രചരിപ്പിച്ചു.

പ്രസംഗത്തിന്റെ എഡിറ്റഡ് ദൃശ്യങ്ങള്‍ പ്രചരിച്ചതോടെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് ബിജെപിയും ഹിന്ദു സംഘടനകളും രംഗത്തെത്തി. പൊന്നയ്യക്കെതിരെ കന്യാകുമാരിയില്‍ മാത്രം 30ലധികം പരാതികളാണു പൊലീസിനു ലഭിച്ചത്. മതസ്പര്‍ധ, സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കല്‍, കോവിഡ് നിയന്ത്രണങ്ങള്‍ മറികടന്നു യോഗം നടത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ്​ അറസ്റ്റ്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ആഭ്യന്തരമന്ത്രി അമിത് ഷായെയും ഫാ. പൊന്നയ്യ ത​െന്‍റ പ്രസംഗത്തില്‍ വിമര്‍ശിച്ചിരുന്നു. ഇതേത്തുടര്‍ന്ന് ഹിന്ദുത്വ സംഘടനകള്‍ അദ്ദേഹത്തി​െന്‍റ പ്രസംഗത്തെ അപലപിക്കുകയും അറസ്റ്റ് ആവശ്യപ്പെടുകയും ചെയ്​തു. എന്നാല്‍ ത​െന്‍റ പ്രസംഗത്തി​ല്‍നിന്ന് ചില ഭാഗങ്ങള്‍ മുറിച്ചെടുത്ത്​ എഡിറ്റുചെയ്​ത്​ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയായിരുന്നുവെന്ന്​ പൊന്നയ്യ ഇന്നലെ പറഞ്ഞിരുന്നു. അദ്ദേഹം മാപ്പ്​ ചോദിക്കുകയും ചെയ്​തിരുന്നു.

‘എഡിറ്റുചെയ്​ത വീഡിയോ കണ്ടിട്ട്​ ഞാന്‍ ഹിന്ദു മതത്തിനും വിശ്വാസങ്ങള്‍ക്കും എതിരായി സംസാരിച്ചുവെന്ന് പലരും തെറ്റിദ്ധരിച്ചു. ഞാനും യോഗത്തില്‍ സംസാരിച്ച ആളുകളും അത്തരത്തിലുള്ള ഒന്നും പറഞ്ഞിട്ടില്ല. ഞങ്ങളുടെ സംസാരം എ​െന്‍റ ഹിന്ദു സഹോദരങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തിയെങ്കില്‍, ഞാന്‍ പൂര്‍ണഹൃദയത്തോടെ ക്ഷമ ചോദിക്കുന്നു’-അദ്ദേഹം പറഞ്ഞു.

തമിഴ്‌നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രാലയവും ന്യൂനപക്ഷ കമ്മീഷനും പ്രാര്‍ഥനാ യോഗങ്ങള്‍ നടത്തുന്നതില്‍ നിന്ന് തടയുന്നതായി ചടങ്ങില്‍ സംസാരിച്ച ജോര്‍ജ്ജ് പൊന്നയ്യ ആരോപിച്ചിരുന്നു. തമിഴ്​നാട്​ തെരഞ്ഞെടുപ്പില്‍ ഡിഎംകെക്കായി നിരവധി ന്യൂനപക്ഷ സംഘടനകള്‍ കഠിനാധ്വാനം ചെയ്​തതായും എന്നാല്‍ അധികാരത്തില്‍ വന്ന ശേഷം പാര്‍ട്ടി തങ്ങളെ അവഗണിച്ചതായും പൊന്നയ്യ പറഞ്ഞിരുന്നു.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.