ബുറേവി: കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ മൂന്ന് മരണം

ബുറേവി: കനത്ത മഴയില്‍ തമിഴ്‌നാട്ടില്‍ മൂന്ന് മരണം
December 05 08:11 2020 Print This Article

ചെ​ന്നൈ: ബു​റേ​വി ചു​ഴ​ലി​ക്കാ​റ്റി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ല്‍ ത​മി​ഴ്നാ​ട്ടി​ല്‍ മൂ​ന്ന് പേ​ര്‍ മ​രി​ച്ചു. ക​ട​ലൂ​രി​ല്‍ വീ​ട് ത​ക​ര്‍​ന്ന് 35 കാ​രി​യാ​യ യു​വ​തി​യും ഇ​വ​രു​ടെ 10 വ​യ​സു​ള്ള മ​ക​ളും മ​രി​ച്ചു.

ചെ​ന്നൈ​യി​ല്‍ വെ​ള്ള​ക്കെ​ട്ടി​ല്‍ നി​ന്ന് വൈ​ദ്യു​താ​ഘാ​ത​മേ​റ്റ് യു​വാ​വും മ​ര​ണ​മ​ട​ഞ്ഞു. അ​ടു​ത്ത 12 മ​ണി​ക്കൂ​റി​ല്‍ ബു​റേ​വി​യു​ടെ തീ​വ്ര​ത കു​റ​യു​മെ​ന്നു അ​തി​തീ​വ്ര ന്യൂ​ന​മ​ര്‍​ദം ന്യൂ​ന​മ​ര്‍​ദ​മാ​യി മാ​റു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

സം​സ്ഥാ​ന​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ക​ന​ത്ത മ‍​ഴ​യാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. പു​തു​ശേ​രി ഉ​ള്‍​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ല്‍ വ​ലി​യ​തോ​തി​ല്‍ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ടു.

നി​ര​വ​ധി വീ​ടു​ക​ള്‍ ത​ക​രു​ക​യും ക​ന​ത്ത കൃ​ഷി​നാ​ശ​മു​ണ്ടാ​വു​ക​യും ചെ​യ്തു​വെ​ന്നും അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കു​ന്നു. പ​ര​മാ​വ​ധി ആ​ളു​ക​ളെ സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് മാ​റ്റി​പ്പാ​ര്‍​പ്പി​ച്ചി​ട്ടു​ണ്ടെ​ന്നും, ഇ​ത് ആ​ശ്വാ​സ​മേ​കു​ന്ന ഘ​ട​ക​മാ​ണെ​ന്നും അ​ധി​കൃ​ത​ര്‍ പ​റ​യു​ന്നു.

ചെന്നൈയില്‍ ഉള്‍പ്പടെ തമിഴ്‌നാട്ടില്‍ പലയിടത്തും കനത്ത മഴ തുടരുകയാണ്. ബുറേവി ചുഴലിക്കാറ്റ് ന്യൂനമര്‍ദ്ദമായി മാന്നാര്‍ കടലിടുക്കില്‍ തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറായി ഒരേ സ്ഥലത്താണ് തുടരുന്നത്. നിലവില്‍ അതിതീവ്ര ന്യൂനമര്‍ദത്തിന്റെ പരമാവധിവേഗത മണിക്കൂറില്‍ 45 മുതല്‍ 55 കിമീ വരെയും ചില അവസരങ്ങളില്‍ 65 കിമീ വരെയുമാണ്. ഇനിയുള്ള മണിക്കൂറില്‍ കൂടുതല്‍ ദുര്‍ബലമായേക്കും.

കേരളത്തില്‍ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.ഇടുക്കിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,കൊല്ലം ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മത്സ്യബന്ധനത്തിന് നിരോധനം തുടരും.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.