ബിഷപ്പ്. ബാബു ജോര്‍ജ്ജ് (റാന്നി) എ.ജി ക്കു പുറത്ത്.

by padayali | 12 December 2016 10:31 PM

പുനലൂർ:  അസംബ്ലീസ് ഓഫ് ഗോഡ് സഭയുടെ ശുശ്രൂഷകനായി തുടരുമ്പോൾ തന്നെ  ചർച്ച് ഓഫ് എപ്പിസ്കോപ്പൽ ഫെലോഷിപ്പ് ഇന്റര്‍നാഷണലിന്‍റെ  (CEFI Diocese)  ബിഷപ്  പട്ടം സ്വീകരിച്ച വിവാദത്തിന്‍റെ തുടർച്ചയായി പാസ്റ്റർ ബാബു ജോർജിനെ എ.ജി.മലയാളം ഡിസ്ട്രിക്ടിലെ ശുശ്രൂഷക സ്ഥാനത്തു നിന്നു പുറത്താക്കി.
കാരണം കാണിക്കല്‍ കത്തിനു വ്യക്തമായ മറുപടി കൊടുക്കാതെ  ധിക്കാരപരമായ നടപടികൾ തുടർന്നതുകൊണ്ട് എ.ജി.മലയാളം ഡിസ്ട്രിക്ട് പാസ്റ്റർ ബാബു  ജോർജിന്‍റെ ക്രഡൻഷ്യൽസ്  റദ്ദാക്കി നടപടി സ്വീകരിച്ചു.
അങ്ങനെ പാസ്റ്റര്‍ ബാബു ജോര്‍ജ്ജിന് ആരേയും ഭയപ്പെടാതെ ബിഷപ്പായി തുടരാം

Source URL: https://padayali.com/%e0%b4%ac%e0%b4%bf%e0%b4%b7%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%ac%e0%b4%be%e0%b4%ac%e0%b5%81-%e0%b4%9c%e0%b5%8b%e0%b4%b0%e0%b5%8d%e2%80%8d%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%b1/