ലുവാന്‍ഡ: അംഗോളയിലെ ഫുട്ബാള്‍ സ്റ്റേഡിയത്തിലുണ്ടായ തിക്കിലും തിരിക്കലും 17 മരണം. നിരവധി പേര്‍ക്ക് പരിക്കേറ്റു. അംഗോളയിലെ വടക്ക്-പടിഞ്ഞാറന്‍ നഗരമായ യൂജിലാണ് സംഭവം.
വെള്ളിയാഴ്ച രാത്രി ഫുട്ബോള്‍ മല്‍സരം കാണുന്നതിനായി എത്തിയവരാണ് അപകടത്തിനിരയായത്. മല്സരത്തിെന്റ ടിക്കറ്റ് ലഭിക്കാതിരുന്നവര്‍ കൂട്ടത്തോടെ സ്റ്റേഡിയത്തിലേക്ക് ഇരച്ച് കയറിയതാണ് ദുരന്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.