ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു

ഫുട്ബോള്‍ ഇതിഹാസം ഡീഗോ മറഡോണ അന്തരിച്ചു
November 25 22:26 2020 Print This Article

ബ്യൂണസ് ഐറിസ് : ഇതിഹാസ ഫുട്ബോള്‍ താരം ഡീഗോ മറഡോണ (60) അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നാണ് സ്വന്തം വീട്ടില്‍വച്ചാണ് അദ്ദേഹം മരിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെത്തുടര്‍ന്ന് ആശുപത്രിയിലായിരുന്ന അദ്ദേഹം രണ്ടാഴ്ച മുമ്ബാണ് ആശുപത്രി വിട്ടത്.

ലോകത്തെ എക്കാലത്തേയും ജനപ്രിയ ഫുട്ബോള്‍ താരമാണ് വിടപറഞ്ഞത് . 1986 ല്‍ അര്‍ജന്റീനയെ രണ്ടാംതവണ ലോകകപ്പ്ജേതാക്കളാക്കിയ ക്യാപ്റ്റന്‍. അര്‍ജന്റീനയ്ക്കായി 91 രാജ്യാന്തര മല്‍സരങ്ങള്‍; 34 ഗോളുകള്‍. 1982, 1986, 1990, 1994 ലോകകപ്പുകളില്‍ കളിച്ചു.588 ക്ലബ് മല്‍സരങ്ങളില്‍ നിന്ന് 312 ഗോളുകള്‍ നേടി.

ഒക്ടോബര്‍ 30നാണ് മറഡോണ 60ാം ജന്മദിനം ആഘോഷിച്ചത്. അതിനുശേഷം ദിവസങ്ങള്‍ക്കുള്ളിലാണ് രക്തസ്രാവത്തെത്തുടര്‍ന്ന് മറഡോണയെ ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചത്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.