പുനലൂർ: മലേഷ്യയിൽ നിന്നും ബിഷപ്പ് കോൺസിക്രേഷൻ ലഭിച്ച്, എപ്പിസ്കോപ്പൽ ബിഷപ്പ് കുപ്പായം ധരിച്ച് വിവാദനായകനായ പാസ്റ്റർ (ബിഷപ്പ് )ബാബു ജോർജിനെ (റാന്നി), അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് എക്സിക്യൂട്ടീവ് കമ്മിറ്റി അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തു. അന്വേഷണത്തിനു ശേഷം മറ്റു നടപടികൾ ഉണ്ടാകുമെന്ന് ഡിസ്ട്രിക്ട് സെക്രട്ടറി പാസ്റ്റർ തോമസ് ഫിലിപ്പ് പറഞ്ഞു.2016 ജൂലൈ 24നായിരുന്നു പാസ്റ്റർ ബാബു ജോർജ് മലേഷ്യയിൽ വെച്ച് നടന്ന ചർച്ച് ഓഫ് എപ്പിസ്കോപ്പൽ ഫെലോഷിപ്പ് ഇന്റർനാഷണൽ ഡയോസിസിന്റെ (CEFI Diocese) ബിഷപ്പ് ആയി അഭിഷിക്തനായത്. അതിനെ തുടർന്ന്, ക്വാലലംപൂരിൽ നടന്ന ഒരു വിവാഹം ആശീർവദിച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതാണ് ഇപ്പോഴുണ്ടായ ഈ വിവാദത്തിനു തിരി കൊളുത്തിയത്.
എപ്പിസ്കോപ്പൽ സഭകളുടെ സ്ഥാന വസ്ത്രവും, മാലയും കുരിശും ധരിച്ചു പാസ്റ്റർ ബാബു ജോർജ് നിൽക്കുന്ന ചിത്രം അവിശ്വസനീയതയോടെയാണ് പെന്തെക്കോസ്തു സമൂഹം കണ്ടത്. അഭിനന്ദനീയമായ തീരുമാനമാണ് ഏ ജി നേതൃത്വത്തിൽ നിന്നുണ്ടായിരിക്കുന്നത്. എല്ലാ പെന്തെക്കോസ്തു സഭാ നേതൃത്വങ്ങൾക്കും പിന്തുടരാവുന്ന മികച്ച നടപടിയാണിതെന്നാണ് പരക്കെയുള്ള അഭിപ്രായം. എന്നാൽ വളരെ വ്യക്തമായിത്തന്നെ പെന്തെക്കോസ്തു നിലപാടുകളിൽ നിന്നു വ്യതിചലിച്ച പാസ്റ്റർക്കെതിരെ താത്ക്കാലിക സസ്പെൻഷൻ വിശ്വാസ സമൂഹത്തിന്റെ കണ്ണിൽ പൊടിയിടലാകരുതെന്നും, തക്കതായ നടപടി സ്വീകരിക്കണമെന്നുമാണ് സമൂഹമാധ്യമങ്ങളിൽ കൂടെയും, സാധാരണ വിശ്വാസികളുടെ ചർച്ചാ വേദികളിലും ഉയര്‍ന്നു കേൾക്കുന്ന ശബ്ദം…
Comment:*
Nickname*
E-mail*
Website