പ്രതിഷേധം കനത്തു; ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ് തിരിച്ചിറക്കി

പ്രതിഷേധം കനത്തു; ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ പോലീസ് തിരിച്ചിറക്കി
December 24 20:35 2018 Print This Article

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിനായെത്തിയ രണ്ട് മലയാളി യുവതികളുമായി പോലീസ് തിരികെ മടങ്ങി. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പോലീസ് ഇരുവരേയും തിരികെയിറക്കിയത്. പ്രതിഷേധം വകവെക്കാതെ പോലീസ് സംരക്ഷണയില്‍ സന്നിധാനത്തേക്ക് നീങ്ങിയ യുവതികളില്‍ മലപ്പുറം സ്വദേശിനിയായ കനകദുര്‍ഗക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടിരുന്നു.

തുടര്‍ന്ന് ദര്‍ശനത്തിനെത്തിയ മറ്റൊരു യുവതിയായ കൊയിലാണ്ടി സ്വദേശിനി ബിന്ദുവിനേയും പോലീസ് തിരികെയിറക്കുകയായിരുന്നു. ഇരുവരും ആദ്യം മടങ്ങാന്‍ കൂട്ടാക്കിയില്ല. തങ്ങളെ തിരികെ കൊണ്ടുവരണം എന്ന ആവശ്യം മുന്നോട്ട് വെച്ചാണ് ഇവര്‍ തല്‍ക്കാലം മടങ്ങാന്‍ തയ്യാറായത്. തങ്ങളെ പോലീസ് നിര്‍ബന്ധിച്ച്‌ തിരിച്ചിറക്കുകയാണെന്ന് ബിന്ദു വിളിച്ചു പറയുന്നുണ്ടായിരുന്നു. ശബരിമലയില്‍ ഇരുവര്‍ക്കുമെതിരെ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. ഇതിനിടെ യുവതികളുടെ പ്രതികരണം എടുക്കാന്‍ തുനിഞ്ഞ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലീസിന്റെ മര്‍ദനം ഏറ്റു. ഇതിനെത്തുടര്‍ന്ന് ഒരു മാധ്യമ പ്രവര്‍ത്തകന്റെ കൈയൊടിഞ്ഞു. മാധ്യമസംഘങ്ങളുടെ ക്യാമറകള്‍ക്കും കേട്പാടുകള്‍ സംഭവിച്ചിട്ടുണ്ട്.

  Categories:
view more articles

About Article Author

write a comment

0 Comments

No Comments Yet!

You can be the one to start a conversation.

Add a Comment

Your data will be safe! Your e-mail address will not be published. Also other data will not be shared with third person.
All fields are required.