ബൈബിളിനോട് ഏറ്റവും അടുത്ത് നില കൊള്ളുന്ന ഒരു കൂട്ടം ഉണ്ടെങ്കിൽ അത് പരമ്പരാഗത പെന്തക്കോസ്തു സമൂഹങ്ങൾ തന്നെയാണ്.
മനുഷ്യരാൽ ആണ് ഇവയെല്ലാം നടത്തപ്പെടുന്നു എന്നുള്ളതിനാൽ പരിതിയും പരിമിതിയും കണ്ടേക്കാം. ബൈബിളിക ഉപദേശങ്ങൾക്കും ഉപദേശങ്ങളോട് നീതി പുലര്‍ത്തുന്ന അനുഭവങ്ങൾക്കും ആണ് പരമ്പരാഗത പെന്തക്കോസ്തു സമുഹങ്ങൾ പ്രധാന്യം നല്‍കുന്നത്.
അപ്പോസ്ഥലന്മാർ പഠിപ്പിക്കാത്ത പാരമ്പര്യങ്ങളെയും ഉപദേശങ്ങളെയും ചുമക്കാൻ യാതൊരും ബാദ്ധ്യതയും ഈ സഭകൾക്ക് ഇല്ല.. സോള സ്ക്റിപ്പ്ച്ചുറ, സോള ഗ്രേഷ്യ, സോളാ ഫൈഡേ.. എന്ന ചിന്താധാര തികച്ചും ബൈബിളികമായതിനാൽ അത്തരം ആശയങ്ങൾക്ക് വിധേയപ്പെട്ടു കൊണ്ടുളള വിശ്വാസ ജീവിതത്തിനാണ് ഊന്നൽ നല്‍കുന്നത് . ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പി ഡോ അബേംക്കർ ആണ്..
അതുകൊണ്ട് രൂപപ്പെട്ടു വന്ന ഭരണഘടനയിൽ ഇല്ലാത്ത കാര്യം അബേംക്കർ പറഞ്ഞാലും അത് ചുമക്കാൻ ഒരു ഇന്ത്യക്കാരനും ബാദ്ധ്യത ഇല്ല. അല്ല ഇന്ത്യയിൽ വെച്ചാണ് ഭരണഘടന ഉണ്ടാക്കിയത് അതുകൊണ്ട് ഇന്ത്യയിലെ എല്ലാംമാമ്മൂലുകളും ഇന്ത്യക്കാരന് ബാധകമാണെന്ന് പറഞ്ഞാൽ എത്രയും വേഗം അങ്ങനെ ഉളളവർക്ക് അടിയന്തര ചികിത്സ കൊടുക്കണം എന്നേ പറയാൻ കഴിയുകയുള്ളു.
ത്രിത്വം എന്ന ഉപദേശ സ്ഥാപനത്തിനു, കാനോനൈസേഷൻ പ്രക്രിയയിലും ഏതെങ്കിലും സഭക്ക് പങ്കുണ്ടെന്ന് വാദിച്ചാലും വാദിച്ചിലെങ്കിലും ,പിന്നീട് ഉണ്ടാക്കി എടുത്ത യാതൊരും ജാതീയ ആചാര ക്രിസ്തീയ പരിവേഷങ്ങൾക്കും, വ്യക്തി പൂജകൾക്കും, അപ്പോസ്ഥലിക സഭയുമായോ, ബൈബിളുമായോ പുലബന്ധം പോലുമില്ല എന്നതാണ് വസ്തുത. അതുപോലെ ഗുട്ടൻ ബർഗ്ഗ് ആണ് ആദ്യമായി ബൈബിൾ അച്ചടിച്ചത് അതുകൊണ്ട് ബൈബിൾ സംബന്ധിച്ച് ഗുട്ടൻബർഗ്ഗ് വല്ലതും പറഞ്ഞിട്ടുണ്ടെങ്കിൽ അത് സ്വീകാര്യമാണ് എന്ന് ആരെങ്കിലും പറഞ്ഞാൽ വിവേകമില്ലായ്മ എന്നതല്ലാതെ എന്ത്.
ബൈബിൾ വചനങ്ങൾ തന്നെയാണ് ഏത് കാലഘട്ടത്തിലും ദേവവാക്യം.. പെന്തക്കോസ്തു വിശ്വാസ മാർഗ്ഗത്തിൽ നിന്ന് കൊഴിഞ്ഞു പോകുന്നവർ തക്കതായ ബൈബിളിക ആശയങ്ങളുടെ അടിസ്ഥാനത്തിൽ അല്ല.
ആ കാരണങ്ങൾ
1 .ആഗ്രഹിച്ച അംഗീകാരമോ, അവസരങ്ങളോ ,പദവികളോ ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന മുഷിച്ചിലുകൾ, മടുപ്പിനും വെറുപ്പിനു വഴിവെയ്ക്കുന്നു. അത് സാത്താന്യ നിയന്ത്രണത്തിന് വശംവദമായി ഇതിലും ഭേതം പഴയത് എന്ന വ്യർത്ഥ ചിന്തയിലേക്ക് നയിക്കുന്നു.
2.ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ, എന്താണോ ആഗ്രഹിച്ചത് അതിനെ നശിപ്പിക്കുക എന്ന ദുഷിച്ച മാനസ്സീക വൈകല്ല്യങ്ങൾക്ക് അടിമപ്പെടുന്നവരുണ്ട്. ഉദാ.ഇഷ്ടപ്പെട്ട പെണ്ണ് പ്രേമത്തെ നിരസിക്കുമ്പോൾ കത്തിച്ചു കൊല്ലനായി പെട്രോൾ ,മണ്ണെണ്ണ, ആയുധങ്ങൾ എന്നിവയുമായി നടക്കുന്ന ആളുകളോട് സമം.
3 .നല്ല നടപ്പിന് സഭയിൽ നിന്നോ വീട്ടുകാരിൽ നിന്നോ ഏതെങ്കിലും ഒക്കെ ഉളള ഗാര്‍ഹിക സഭാ ശിക്ഷണ നടപടികൾക്ക് വിധേയപ്പെടാത്ത ആളുകളും കൊഴിഞ്ഞു പോകുക സാധാരണ കാര്യമാണ്.
4.തിരുവചന പ്രകാരമുളള വീണ്ടും ജനനം ഉപദേശങ്ങൾക്കനുസൃതമായി അനുഭവത്തിൽ സ്പർശിക്കപ്പെടാത്ത ആളുകൾ.
5.വിശുദ്ധി, വേർപാട് എന്ന ഉപദേശം, ത്രീവമായ നിലകളിൽ പഠിപ്പിക്കുമ്പോൾ അതിനെ ഉൾക്കൊള്ളാൻ കഴിയാത്ത, ലോകത്തിൽ രസിച്ച് ആറാടാൻ ശ്രമിക്കുന്ന ദേമാസുമാരും വിട്ടുപോകുക പതിവാണ്.
ബൈബിളിക ഉപദേശങ്ങളെ ഇതുപോലെ വ്യക്തമായി പഠിപ്പിക്കുന്ന ഒരു സഭയും ഇല്ല എന്നതാണ് വസ്തുത. പരമ്പരാഗത പെന്തക്കോസ്തു സമൂഹങ്ങളിൽ നിന്ന് ബൈബിളിനോ ഉപദേശങ്ങൾക്കോ പ്രധാന്യം കൊടുക്കാതെ അനുഭവങ്ങൾക്ക് മാത്രം എംഫസിസ് കൊടുത്ത് (മിക്കതും ശുദ്ധ തട്ടിപ്പ്) രൂപപ്പെട്ടു വന്ന ആധുനിക ന്യൂജൻ കൂട്ടങ്ങൾ പരമ്പരാഗത പെന്തക്കോസ്തു കൂട്ടങ്ങൾക്ക് അപവാദമാണ്.
ബൈബിൾ പഠിപ്പിക്കുന്ന ഡോക്മാസിന് പ്രധാന്യം കൊടുക്കാതെ ബൈബിൾ പഠിപ്പിക്കാത്ത കാര്യങ്ങൾ, തനി ക്രൈസ്തവേതര പേകൂത്തുകൾ ക്രിസ്തീയ ചട്ട കൂട്ടിൽ നിന്നുകൊണ്ട് ആളുകളെ വിശ്വസിപ്പിക്കുന്ന സംവിധാനം നിലവിൽ ഉണ്ടെങ്കിൽ അതെങ്ങനെ ക്രൈസ്തവീകം ആകും.
നാമധേയ ക്രിസ്ത്യാനിയും, ഹൈന്ദവനും, മുസൽമാനും, പഞ്ചാബിയും, സിക്കുകാരനും എന്ന് വേണ്ട ഏത് അസ്സാൻമാർഗ്ഗിയും തല തിരിഞ്ഞവരും,അടിച്ചമര്‍ത്തപ്പെട്ടവരും പെന്തക്കോസ്തു മാർഗ്ഗത്തിലേക്ക് നടത്തപ്പെട്ടിട്ടുണ്ടെങ്കിൽ, ഈ സമൂഹം പഠിപ്പിക്കുന്ന വചന സത്യങ്ങൾക്ക് പരിശുദ്ധാത്മാവിന്റെ പിൻബലവും,ദൈവത്തിന്റെ അംഗീകാരവും ഉണ്ട് എന്നുള്ളതാണ്.
മാനൂഷീക ചാപല്യങ്ങളും, ഏറ്റകുറച്ചിലുകളും നിരവധി ഉണ്ടെങ്കിലും സത്യത്തെ അതുപോലെ വിളിച്ചു പറയുന്ന ബൈബിളിക വ്യവസ്ഥകളെല്ലാം അതുപോലെ ചെയ്യാൻ സമർപ്പിതരായ ഒരു സമൂഹം വെറേ ഇല്ല എന്നുളളതാണ് യഥാര്‍ത്ഥ്യം. ഇതിനകത്തു പുഴുക്കുത്ത് സൃഷ്ടിക്കുന്ന വൈറസുകളെ വചന പ്രകാരം എതിർക്കുന്ന കോടിക്കണക്കിന് ദൈവ മക്കളും ദൈവ ദാസന്മാരും ഉണ്ടെന്നുളള കാര്യവും വിസ്മരിക്കാവതല്ല. അതുന്നെയാണ് ഇതിന്റെ കരുത്തും.
–പാസ്റ്റര്‍ ബൈജു സാം
Comment:*
Nickname*
E-mail*
Website
Save my name, email, and website in this browser for the next time I comment.